---
title: "കേരളാ ലോട്ടറിയുടെ ഓണം ബമ്പർ ടിക്കറ്റിന് വൻ വിൽപ്പന ; കണ്ണൂരിൽ മാത്രം വിറ്റത് രണ്ടേകാൽ ലക്ഷം ടിക്കറ്റുകൾ"
english_title: "#Kerala# Lottery's #Onam #Bumper #Ticket #Huge Sale# Two and a #quarter# lakh tickets were sold in Kannur alone"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143435/kerala-lotterys-onam-bumper-ticket-huge-sale-two-and-a-quarter-lakh-tickets-were-sold-in-kannur-alone"
published_at: "2023-09-03T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f412f5c01b8_Untitled-1_copy.jpg"
keywords: []
---

# കേരളാ ലോട്ടറിയുടെ ഓണം ബമ്പർ ടിക്കറ്റിന് വൻ വിൽപ്പന ; കണ്ണൂരിൽ മാത്രം വിറ്റത് രണ്ടേകാൽ ലക്ഷം ടിക്കറ്റുകൾ

> **Lead Summary:** **കണ്ണൂർ: ** 25 കോടി രൂപ ഒന്നാം സമ്മാനം നിശ്ചയിച്ച കഴിഞ്ഞവർഷമാണ് സംസ്ഥാനത്ത് റെക്കോഡ് ടിക്കറ്റ് വിൽപ്പന നടന്നത്. 66,55,914 ടിക്ക റ്റുകൾ കഴിഞ്ഞവർഷം വിറ്റു. ഈ വർഷം ഇതുവരെയായി സംസ്ഥാനത്ത് 37,98,365 ടിക്കറ്റുകളാണ് വിറ്റത്.

## Article Content

**കണ്ണൂർ: ** 25 കോടി രൂപ ഒന്നാം സമ്മാനം നിശ്ചയിച്ച കഴിഞ്ഞവർഷമാണ് സംസ്ഥാനത്ത് റെക്കോഡ് ടിക്കറ്റ് വിൽപ്പന നടന്നത്. 66,55,914 ടിക്ക റ്റുകൾ കഴിഞ്ഞവർഷം വിറ്റു. ഈ വർഷം ഇതുവരെയായി സംസ്ഥാനത്ത് 37,98,365 ടിക്കറ്റുകളാണ് വിറ്റത്.

സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്. നറുക്കെടുക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് വിൽപ്പന കൂടുക. കഴിഞ്ഞവർഷം ടിക്കറ്റിന്റെ വലിയ പങ്കും വിറ്റത് നറുക്കെടുപ്പിന്റെ തൊട്ടുമുൻപുള്ള മൂന്ന് ദിവസങ്ങളിലാണ്. ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പന പ്രതീക്ഷിക്കുന്ന തായി ഉദ്യോഗസ്ഥർ പറയുന്നു.

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച്ച വരെ 2,24,300 ടിക്കറ്റുകൾ വിറ്റു. വിറ്റതിനേക്കാളും കൂടുതൽ വിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ ഏജന്റിന് 96 രൂപയോളം കമ്മിഷൻ കിട്ടും. 28 ശതമാനമാ ണ് ലോട്ടറി ടിക്കറ്റിന്റെ ജി.എസ്.ടി. നിരക്ക്. ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചാൽ നികുതികളെല്ലാം കഴിച്ച് 62,600 ലഭിക്കും. സമ്മാനതുക പോലെ ഏജൻസി കമ്മീഷനും ഓണം ബമ്പറിൻ്റെ ആകർഷക ഘടകമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143435/kerala-lotterys-onam-bumper-ticket-huge-sale-two-and-a-quarter-lakh-tickets-were-sold-in-kannur-alone)