---
title: "# BEMP |  ബി ഇ എം പി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകർക്ക് ആദരായനവുമായി പൂർവ്വ വിദ്യാർത്ഥികൾ ; അധ്യാപക ദിനത്തിൽ 40 അധ്യാപകരെ ആദരിക്കും"
english_title: "# tribute to #retired #teachers of #BEMP School 40 #teachers will be# honored on #Teachers' Day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143547/tribute-to-retired-teachers-of-bemp-school-40-teachers-will-be-honored-on-teachers-day"
published_at: "2023-09-03T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4bcb861629_Untitled-1_copy.jpg"
keywords: []
---

# # BEMP |  ബി ഇ എം പി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകർക്ക് ആദരായനവുമായി പൂർവ്വ വിദ്യാർത്ഥികൾ ; അധ്യാപക ദിനത്തിൽ 40 അധ്യാപകരെ ആദരിക്കും

> **Lead Summary:** **തലശ്ശേരി : ** 2023 - ഡിസംബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന ബി.ഇ.എം.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാ കുടുംബ സംഗമത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും വിരമിച്ച 40 അധ്യാപകരെ ആദരിക്കും.

## Article Content

**തലശ്ശേരി : ** 2023 - ഡിസംബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന ബി.ഇ.എം.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാ കുടുംബ സംഗമത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും വിരമിച്ച 40 അധ്യാപകരെ ആദരിക്കും.

> സപ്തംബർ  5ന് ദേശീയ അധ്യാപക ദിനത്തിൽ  ബി.ഇ.എം.പി സ്കൂളിൽ കഴിഞ്ഞ വർഷം വരെ പഠിപ്പിച്ച്  വിശ്രമ ജീവിതം നയിക്കുന്ന പൂർവ്വ അധ്യാപകരെയാണ് ആദരിക്കുന്നത്. "ആദരണീയം " എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങ്  പൂർവ്വ വിദ്യാർത്ഥിയും  അമൃതാ മെഡിക്കൽ കോളേജ് ആശുപത്രി ഇന്റേർണൽ മെഡിസിൻ മേധാവിയുമായ ഡോ. ഗണപതി റാവു ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ കെ.വി. ഗോകുൽദാസ് , ജനറൽ കൺവീനർ പി.പ്രസീൽ കുമാർ , ജോ.ട്രഷററും പ്രധാന അധ്യാപികയുമായ ദീപ ലില്ലി സ്റ്റാൻലി , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.കെ.എ.ലത്തീഫ്, പബ്ലിസിറ്റി ചെയർമാൻ പി.എം.അഷറഫ്, കൺവീനർ. കെ.സിനേഷ് , പി.ടി.എ പ്രസിഡന്റ് ഹനീഫ മുഹമ്മദലി, ടി.പി. ഹബീബ് മാസ്റ്റർ, എം നൗഷാദ്, പി സഹീർ, റഷീദ് കുഞ്ഞിപ്പാറിൽ, ജെ മുഹമ്മദ് ഫൈസൽ, ടി പി നൗഫൽ, ആർ റിഷാദ്, എം കെ റസ്മിൽ, എം ടി മനോജ് കുമാർ, ആയിഷ, അച്ചു തുടങ്ങിയവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143547/tribute-to-retired-teachers-of-bemp-school-40-teachers-will-be-honored-on-teachers-day)