---
title: "#death|  കണ്ണൂരിൽ കടലിൽ വീണ് യുവാവ് മരിച്ചു   "
english_title: "A young man died after falling into the sea in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143688/a-young-man-died-after-falling-into-the-sea-in-kannur"
published_at: "2023-09-04T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f56ca44504f_Untitled-3_copy.jpg"
keywords: []
---

# #death|  കണ്ണൂരിൽ കടലിൽ വീണ് യുവാവ് മരിച്ചു   

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂല സരോവരത്തിൽ സി എച്ച് വിഘ്നേഷാണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂല സരോവരത്തിൽ സി എച്ച് വിഘ്നേഷാണ് മരിച്ചത്.

സുരേഷ് - സപ്ന ദമ്പതികളുടെ മകനാണ്. കടലിൽ കുളിക്കുന്നതിന് ഇടയിൽ തിരയിൽപ്പെട്ട വിഘ്നേഷിനെ സുഹൃത്തുക്കൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143688/a-young-man-died-after-falling-into-the-sea-in-kannur)