---
title: "#Kappa|  കാപ്പയിൽ നാടുകടത്തിയ തലശേരി സ്വദേശി  വീട്ടുപരിസരത്തെത്തി അഴിഞ്ഞാടി ;  വീണ്ടും അറസ്റ്റിൽ"
english_title: "A native of Thalassery, who was deported in Kappa, ran away from home.Arrested again"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143731/a-native-of-thalassery-who-was-deported-in-kappa-ran-away-from-homearrested-again"
published_at: "2023-09-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f58fc51a186_Untitled-1_copy.jpg"
keywords: []
---

# #Kappa|  കാപ്പയിൽ നാടുകടത്തിയ തലശേരി സ്വദേശി  വീട്ടുപരിസരത്തെത്തി അഴിഞ്ഞാടി ;  വീണ്ടും അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിൽ കാണരുതെന്ന പ്രവേശന വിലക്കുള്ള കാപ്പ കേസ് പ്രതി സ്വന്തം വീടിനടുത്ത് എത്തി അഴിഞ്ഞാടി അക്രമം നടത്തിയതിന് വീണ്ടും അറസ്റ്റിലായി. ചാലിൽ മട്ടാമ്പ്രം കസ്റ്റംസ് റോഡിലെ കൊളത്തായി വീട്ടിൽ കെ.സുനീറാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിൽ കാണരുതെന്ന പ്രവേശന വിലക്കുള്ള കാപ്പ കേസ് പ്രതി സ്വന്തം വീടിനടുത്ത് എത്തി അഴിഞ്ഞാടി അക്രമം നടത്തിയതിന് വീണ്ടും അറസ്റ്റിലായി. ചാലിൽ മട്ടാമ്പ്രം കസ്റ്റംസ് റോഡിലെ കൊളത്തായി വീട്ടിൽ കെ.സുനീറാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ ആദ്യവാരത്തിലാണ് കാപ്പ വകു പ്പിൽ കേസെടുത്ത് സുനീറിനെ നാടുകടത്തിയത്. ആറ് മാസക്കാലം നാട്ടിൽ വരാൻ വിലക്കുള്ള യുവാവ് രണ്ടാഴ്ച കഴിയുന്നതിനിടെ സുഹൃത്തിന്റെ കാറുമായി ചാലിൽ എത്തി അയൽക്കാരുമായി വെല്ലുവിളി നടത്തി.

വിവരം ലഭിച്ചതിനെതുടർന്ന് തലശ്ശേരി പോലീസ് എത്തി യുവാവിനെ പിടികൂടി. യുവാവ് എത്തിയ എൽ 18 എഫ് 5400 നമ്പർ കാറും അന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ലഹരി മരുന്ന് കടത്ത്, അടിപിടി, ക്വട്ടേഷൻ തട്ടിക്കൊണ്ട് പോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സുനീർ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143731/a-native-of-thalassery-who-was-deported-in-kappa-ran-away-from-homearrested-again)