---
title: "#modernhospital   | ആധുനിക ആധുരാലയം;  മങ്ങാട് സബ് സെന്ററിനായി കെട്ടിടം നിർമ്മിക്കുന്നതിലേക്കായി 93.20 ലക്ഷം"
english_title: "#Modern hospital;93.20 lakhs# towards #construction of# building for# Mangad #Sub Centre"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143963/modern-hospital9320-lakhs-towards-construction-of-building-for-mangad-sub-centre"
published_at: "2023-09-05T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6c83260df2_Untitled-6_copy.jpg"
keywords: []
---

# #modernhospital   | ആധുനിക ആധുരാലയം;  മങ്ങാട് സബ് സെന്ററിനായി കെട്ടിടം നിർമ്മിക്കുന്നതിലേക്കായി 93.20 ലക്ഷം

> **Lead Summary:** **തലശ്ശേരി : **ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ മങ്ങാട് സബ് സെന്ററിനായി കെട്ടിടം നിർമ്മിക്കുന്നതിലേക്കായി 93.20 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എഎം ഷംസീർ എം എൽഎയുടെ ഓഫീസ് അറിയിച്ചു.

## Article Content

**തലശ്ശേരി : **ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ മങ്ങാട് സബ് സെന്ററിനായി കെട്ടിടം നിർമ്മിക്കുന്നതിലേക്കായി 93.20 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എഎം ഷംസീർ എം എൽഎയുടെ ഓഫീസ് അറിയിച്ചു.

ന്യൂമാഹി മുൻ പഞ്ചായത്ത്‌ മെമ്പറും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എസ്.കെ മുഹമ്മദ്‌ എന്നവരുടെ ഓർമ്മയ്ക്കായി കൈത്താങ് പെരിങ്ങാടി എന്ന സംഘടന ഈ ഉപകേന്ദ്രം നിർമാണത്തിനായി 6 സെന്റ് ഭൂമി സംഭാവനയായി നൽകിയിരുന്നു.

ഈ ഭൂമിയിലാണ് മങ്ങാട് ആരോഗ്യഉപകേന്ദ്രം ഉയരുക. കുതിച്ചുയരുന്ന നമ്മുടെ ആരോഗ്യ മേഖലക്ക് കരുത്ത്പകർന്നു കൊണ്ട് എത്രയും വേഗം തന്നെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി കെട്ടിടനിർമാണം ആരംഭിക്കുവാൻ സാധിക്കുമെന്ന് എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143963/modern-hospital9320-lakhs-towards-construction-of-building-for-mangad-sub-centre)