---
title: "#arrest|  കണ്ണൂരിൽ 14കാരിയെ ലൈംഗികപീഡനത്തിനിരയാക്കി ; പിതാവ് അറസ്റ്റിൽ"
english_title: "A 14-year-old# girl was #sexually# assaulted in #Kannur#Father #arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144060/a-14-year-old-girl-was-sexually-assaulted-in-kannurfather-arrested"
published_at: "2023-09-05T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71a08ddeff_Untitled-5_copy.jpg"
keywords: []
---

# #arrest|  കണ്ണൂരിൽ 14കാരിയെ ലൈംഗികപീഡനത്തിനിരയാക്കി ; പിതാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ മരക്കാർ കണ്ടിയിൽ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗൾഫുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുമ്പ് നടന്ന പീഡനത്തിന്റെ വിവരം പെൺകുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയതോടെയാണ് സിറ്റി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ:** കണ്ണൂർ മരക്കാർ കണ്ടിയിൽ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗൾഫുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുമ്പ് നടന്ന പീഡനത്തിന്റെ വിവരം പെൺകുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയതോടെയാണ് സിറ്റി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കൾ കുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചിരുന്നത്. തന്റെ അസ്വാസ്ഥ്യത്തിന് കാരണം സ്വന്തം പിതാവാണെന്നും പീഡിപ്പിച്ച പിതാവിനെ തനിക്ക് ഭയമാണെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നുവത്രെ.

ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് ഇപ്പോൾ പിതാവ്. ഉടൻ അറസ്റ്റും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144060/a-14-year-old-girl-was-sexually-assaulted-in-kannurfather-arrested)