---
title: "#train|സംസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം"
english_title: "#Train #traffic will be #restricted in the #state from #September 9"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144235/train-traffic-will-be-restricted-in-the-state-from-september-9"
published_at: "2023-09-06T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8219e2c5ee_Untitled-6_copy.jpg"
keywords: []
---

# #train|സംസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

> **Lead Summary:** **** സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം. അതിനാൽ, സെപ്റ്റംബർ 9 മുതൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

## Article Content

**** സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം. അതിനാൽ, സെപ്റ്റംബർ 9 മുതൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

റെയിൽവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, തൃശ്ശൂരിൽ നിന്ന് വൈകിട്ട് 5:35-ന് പുറപ്പെടുന്ന തൃശ്ശൂർ-കോഴിക്കോട് അൺറിസർവ്ഡ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുകയുള്ളൂ. ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ (06442) കോട്ടയം വഴിയാണ് സർവീസ് നടത്തുക.

കൊല്ലം ജംഗ്ഷനിൽ നിന്ന് രാത്രി 9:05-നാണ് ട്രെയിൻ പുറപ്പെടുക. പുനലൂർ-കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ് പുനലൂരിൽ നിന്ന് രാത്രി 7:25-ന് പുറപ്പെടുകയും, 25 മിനിറ്റ് നേരത്തെ ട്രെയിൻ കൊല്ലത്ത് എത്തുന്നതുമാണ്.

നിലവിൽ, 9:05-നാണ് ട്രെയിൻ എത്തിച്ചേരുന്നത്. സെപ്റ്റംബർ 11, 12 തീയതികളിൽ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. അതേസമയം, 8, 9, 29 തീയതികളിൽ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 45 മിനിറ്റ് വൈകിയായിരിക്കും സർവീസ് നടത്തുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144235/train-traffic-will-be-restricted-in-the-state-from-september-9)