---
title: "#VikramLander|  ചന്ദ്രോപരിതലത്തിൽ `തലയെടുപ്പോടെ' വിക്രം ലാൻഡർ; ത്രീഡി ചിത്രവുമായി ഐഎസ്ആർഒ "
english_title: "Vikram Lander ``Heads Up'' on Lunar Surface;ISRO with 3D image"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144341/vikram-lander-heads-up-on-lunar-surfaceisro-with-3d-image"
published_at: "2023-09-06T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8850a264a7_Untitled-1_copy.jpg"
keywords: []
---

# #VikramLander|  ചന്ദ്രോപരിതലത്തിൽ `തലയെടുപ്പോടെ' വിക്രം ലാൻഡർ; ത്രീഡി ചിത്രവുമായി ഐഎസ്ആർഒ 

> **Lead Summary:** ** **ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിലെ ചന്ദ്രോപരിതലത്തിൽനിന്ന് പ്ര​ഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്.

## Article Content

** **ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിലെ ചന്ദ്രോപരിതലത്തിൽനിന്ന് പ്ര​ഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്.

ഇടത് ഭാ​ഗത്തുനിന്നും വലതുഭാ​ഗത്തുനിന്നുമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.

ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്.

അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്. ത്രീ ഡി കണ്ണടകൾ ഉപയോ​ഗിച്ചുകൊണ്ട് ചിത്രം നോക്കണമെന്നും ഐഎസ്ആർഐ എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പിൽ അഭിപ്രായപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144341/vikram-lander-heads-up-on-lunar-surfaceisro-with-3d-image)