---
title: "#workshop | ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ശില്പശാലയുമായി  അധ്യാപകരുടെ കൂട്ടായ്മയായ  റീമേറ്റ്സ് ; ശിൽപ്പശാല ശനി, ഞായർ ദിവസങ്ങളിൽ തലശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററിയിൽ"
english_title: "#Remates, a #partnership of# teachers with a# workshop to improve the# English language#Workshop on# Saturdays and#Sundays at #Thalassery #Center St. Joseph Higher Secondary"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144510/remates-a-partnership-of-teachers-with-a-workshop-to-improve-the-english-languageworkshop-on-saturdays-andsundays-at-thalassery-center-st-joseph-higher-secondary"
published_at: "2023-09-07T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9801b2563b_Untitled-3_copy.jpg"
keywords: []
---

# #workshop | ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ശില്പശാലയുമായി  അധ്യാപകരുടെ കൂട്ടായ്മയായ  റീമേറ്റ്സ് ; ശിൽപ്പശാല ശനി, ഞായർ ദിവസങ്ങളിൽ തലശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററിയിൽ

> **Lead Summary:** **തലശ്ശേരി: ** അധ്യാപകരുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ വിവിധ പരിപാടികൾ നടത്തിവരുന്ന തലശ്ശേരിയിലെ അധ്യാപക കൂട്ടായ്മയായ റീമേറ്റ്സ് സെപ്റ്റംബർ 9, 10 തീയതികളിൽ ഇംഗ്ലീഷ് ഭാഷാ ശില്പശാല സംഘടിപ്പിക്കും. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശില്പശാല നടക്കുകയെന്ന് സംഘടകർ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശ്ശേരി: ** അധ്യാപകരുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ വിവിധ പരിപാടികൾ നടത്തിവരുന്ന തലശ്ശേരിയിലെ അധ്യാപക കൂട്ടായ്മയായ റീമേറ്റ്സ് സെപ്റ്റംബർ 9, 10 തീയതികളിൽ ഇംഗ്ലീഷ് ഭാഷാ ശില്പശാല സംഘടിപ്പിക്കും. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശില്പശാല നടക്കുകയെന്ന് സംഘടകർ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിമേറ്റ്സ് ഇംഗ്ലീഷ് ഭാഷാ ശില്പശാല സെപ്റ്റംബർ 9, 10 തീയതികളിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സബ്കളക്ടർ സന്ദീപ് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്യും.. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ പി നാഗരാജ്, മുഖ്യ ഭാഷണം നടത്തും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.

അധ്യാപകർക്ക് മാത്രമല്ല, ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യമുള്ളവർക്കും ശിൽപ്പശാലയിൽ പങ്കെടുക്കാം ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനത്തിൽ ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

നിലവിൽ ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ കോഴ്സുകൾക്ക് തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽവെച്ച് ക്ളാസ്സുകൾ നൽകുന്നുണ്ട്.

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ഹായ് ഇംഗ്ലീഷ് പ്രോഗ്രാം, അധ്യാപക പരിശീലനം എന്നിവയാണ് നടത്തിവരുന്നത്. മഹി സി ഇ ഭരതൻ ഗവ.ഹയർ സെക്കന്ററി സ്കൂൾ ലക്ചററായ ഡോ .കെ. ചന്ദ്രനാണ് റീമേറ്റ്സിന്റെ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ റീമേറ്റ്സ് ഡയറക്ടർ ഡോ .കെ.ചന്ദ്രൻ, റിമേറ്റ്സ് പ്രസിഡണ്ട് ഹെൻഡ്രി ആന്റണി, സെക്രട്ടറി എം.കെ പ്രമോദൻ, വൈസ് പ്രസിഡന്റ് ഷാനിദ് മേക്കുന്ന്, സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഡെന്നി ജോൺ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144510/remates-a-partnership-of-teachers-with-a-workshop-to-improve-the-english-languageworkshop-on-saturdays-andsundays-at-thalassery-center-st-joseph-higher-secondary)