---
title: "#accident|  കോഴിക്കോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് കാർ; യുവതിക്ക് ഗുരുതര പരുക്ക്"
english_title: "#Kozhikode #couple traveling on #scooter hit by #car;The #woman was #seriously #injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144540/kozhikode-couple-traveling-on-scooter-hit-by-carthe-woman-was-seriously-injured"
published_at: "2023-09-07T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f996853bb5c_download_(1).jpg"
keywords: []
---

# #accident|  കോഴിക്കോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് കാർ; യുവതിക്ക് ഗുരുതര പരുക്ക്

> **Lead Summary:** **കോഴിക്കോട്: **കൂടരഞ്ഞിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു കാർ നിർത്താതെ പോയി. ഭർത്താവ് പ്രഭാകരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് ഗുരുതര പരുക്കേറ്റത്.

## Article Content

**കോഴിക്കോട്: **കൂടരഞ്ഞിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു കാർ നിർത്താതെ പോയി. ഭർത്താവ് പ്രഭാകരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് ഗുരുതര പരുക്കേറ്റത്.

പ്രഭാകരൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൂടരഞ്ഞി – മുക്കം റോഡിൽ തോണക്കര ഭാഗത്ത് വച്ചാണ് അപകടം. മാലതിയെ ഉടൻ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ച കാർ കണ്ടെത്താൻ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144540/kozhikode-couple-traveling-on-scooter-hit-by-carthe-woman-was-seriously-injured)