---
title: "#GVHSSPTA |  കതിരൂർ ജി വി എച്ച് എസ് എസ് പി ടി എക്ക് സംസ്ഥാന തലത്തിൽ അംഗീകാരം"
english_title: "Kathirur GVHSSPTA approved at state level"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144563/kathirur-gvhsspta-approved-at-state-level"
published_at: "2023-09-07T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9b0226c4f6_Untitled-8_copy.jpg"
keywords: []
---

# #GVHSSPTA |  കതിരൂർ ജി വി എച്ച് എസ് എസ് പി ടി എക്ക് സംസ്ഥാന തലത്തിൽ അംഗീകാരം

> **Lead Summary:** **കതിരൂർ:** കതിരൂർ ജി വി എച്ച് എസ് എസ് പി ടി എക്ക് സംസ്ഥാന തലത്തിൽ അംഗീകാരം മികച്ച അധ്യപക രക്ഷാകർതൃ സമിതിക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കതിരൂർ ജിവിഎച്ച് എസ് എസ് നുള്ള പുരസ്കാരം പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ നൽകി.

## Article Content

**കതിരൂർ:** കതിരൂർ ജി വി എച്ച് എസ് എസ് പി ടി എക്ക് സംസ്ഥാന തലത്തിൽ അംഗീകാരം മികച്ച അധ്യപക രക്ഷാകർതൃ സമിതിക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കതിരൂർ ജിവിഎച്ച് എസ് എസ് നുള്ള പുരസ്കാരം പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ നൽകി.

തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി, സ്കൂൾ പ്രിൻസിപ്പാൾ ഡോ. എസ് അനിത, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ കെ. പ്രിയ, പ്രധാനാ ധ്യാപകൻ എ പ്രശാന്ത് എന്നിവർ ചേർന്ന് അവാർഡ് തുകയായ നാല് ലക്ഷം രൂപയും, പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

ഒരു പൊതുവിദ്യാലയത്തെ ചേർത്തുപിടിച്ച കൂട്ടായ്മയുടെ പ്രയത്നഫലമാണ് പുരസ്കാരം. അഭിമാനകരമായ നേട്ടം കൈവരിക്കാൻ സഹകരിച്ച എ ല്ലാവർക്കും പിടിഎ നന്ദി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144563/kathirur-gvhsspta-approved-at-state-level)