---
title: "തലശേരി ഗവ.ആശുപത്രിയിൽ 15കാരനുണ്ടായ ദുരനുഭവം ഗൗരവതരം ; ആശുപത്രി അധികാരികൾക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോൺഗ്രസ് നേതാവ് അഡ്വ.സി.ടി സജിത്ത്"
english_title: "A 15-year-old's ordeal at Thalassery Govt. Hospital is serious;Congress leader Adv. CT Sajith said that the hospital authorities cannot move away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144635/a-15-year-olds-ordeal-at-thalassery-govt-hospital-is-seriouscongress-leader-adv-ct-sajith-said-that-the-hospital-authorities-cannot-move-away"
published_at: "2023-09-07T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa0318e0079_download_(3).jpg"
keywords: []
---

# തലശേരി ഗവ.ആശുപത്രിയിൽ 15കാരനുണ്ടായ ദുരനുഭവം ഗൗരവതരം ; ആശുപത്രി അധികാരികൾക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോൺഗ്രസ് നേതാവ് അഡ്വ.സി.ടി സജിത്ത്

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ജനറൽ ആശുപത്രി ജീവനക്കാരൻ, രോഗിയായ 15 കാരനെ ആശുപത്രി ശൗചാലയത്തിൽ വെച്ച് പീഡിപ്പിച്ച സംഭവം അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ആശുപത്രിയുടെ ഉത്തര വാദപ്പെട്ടവർക്ക് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും ഡി.സി.സി സെക്രട്ടറി അഡ്വ.സി.ടി സജിത്ത് കുറ്റപ്പെടുത്തി.

## Article Content

**തലശ്ശേരി: **തലശ്ശേരി ജനറൽ ആശുപത്രി ജീവനക്കാരൻ, രോഗിയായ 15 കാരനെ ആശുപത്രി ശൗചാലയത്തിൽ വെച്ച് പീഡിപ്പിച്ച സംഭവം അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ആശുപത്രിയുടെ ഉത്തര വാദപ്പെട്ടവർക്ക് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും ഡി.സി.സി സെക്രട്ടറി അഡ്വ.സി.ടി സജിത്ത് കുറ്റപ്പെടുത്തി.

തലശ്ശേരി ആശുപത്രി വികസന സമിതി യോഗം വിളിച്ച് ചേർത്തിട്ട് നാല് മാസം കഴിഞ്ഞു. ആശുപത്രിയിൽ നടക്കുന്ന ഇത്തരം ഹീനമായ പ്രവർത്തനങ്ങളെ തടയേണ്ട അധികൃതർ തന്നെ ഇതിന് വളം വെച്ച് കൊ ടുക്കുകയാണ്. ആശുപത്രിയിൽ നടക്കുന്ന കൊള്ളരുതായ്മകളെ താലൂക്ക് വികസന സമിതി യോഗത്തിൽ താൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യത്തിൽ അധികൃതർ കാട്ടുന്ന അലംഭാവമാണ് ആശുപത്രിക്കകത്ത് തന്നെ രോഗികൾക്ക് നേരിടേണ്ടി വന്ന പീഡനത്തിന് കാരണമെന്നും സജിത്ത് കുറ്റപ്പെടുത്തി. ഗുരുതരമായ വീഴ്ചകളാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ടായിട്ടുള്ളത്. രോഗികൾക്ക് നേരിടേണ്ടി വരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും സജിത്ത് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144635/a-15-year-olds-ordeal-at-thalassery-govt-hospital-is-seriouscongress-leader-adv-ct-sajith-said-that-the-hospital-authorities-cannot-move-away)