---
title: "#Thiruvangad |  തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ; പുതിയ കെട്ടിട ശിലാസ്ഥാപനം ഇന്ന്"
english_title: "#Thiruvangad #Govt. Higher Secondary# School to# international #standards#New #building #foundation#stone# today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144721/thiruvangad-govt-higher-secondary-school-to-international-standardsnew-building-foundationstone-today"
published_at: "2023-09-08T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fabdff3039e_Untitled-7_copy.jpg"
keywords: []
---

# #Thiruvangad |  തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ; പുതിയ കെട്ടിട ശിലാസ്ഥാപനം ഇന്ന്

> **Lead Summary:** **തലശ്ശേരി : **സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ ഒരുങ്ങി തിരുവങ്ങാട് ഗവ. എച്ച്. എസ്. എസ്. അത്യാധുനികരിതിയിലുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**തലശ്ശേരി : **സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ ഒരുങ്ങി തിരുവങ്ങാട് ഗവ. എച്ച്. എസ്. എസ്. അത്യാധുനികരിതിയിലുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, സയന്‍സ് ലാബുകള്‍, ഐ.ടി. ലാബുകള്‍, നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള കെട്ടിടസമുച്ചയങ്ങളുടെ ആദ്യഘട്ടനിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ശിലാസ്ഥാപനമാണ് നടക്കുക. സംസ്ഥാനത്തെ വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്ത നുള്ള കേരളസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ ഉള്‍പ്പെടുത്തി.

സ്പീക്കറുടെ ശ്രമഫലമായി കിഫ് ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3.29 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം. മുനാറാണി ടീച്ചറുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനസഭയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സാംസ്‌കാരികനായകന്മാര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. .

പരിപാടിയോട് അനുബന്ധിച്ചു പൂര്‍വാധ്യാപകരെ ആദരിക്കും. എല്‍ എസ് എസ് , യു എസ് എസ് വിജയികളെയും ചടങ്ങില്‍ അനുമോദിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. എം. ജമുന റാണി, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇ എം സത്യന്‍, പി. ടി. എ പ്രസിഡണ്ട് യു. ബ്രിജേഷ്, ടി. കെ. ഷാജ്, ടി. എച്ച് സിദ്ധിഖ്, ഹരിപ്രസാദ് കടമ്പൂര്‍ , വി. പ്രദീപന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144721/thiruvangad-govt-higher-secondary-school-to-international-standardsnew-building-foundationstone-today)