---
title: "#fire|  പിണറായിൽ ധാന്യമില്ലിൽ വൻ തീപ്പിടുത്തം ; 3 ലക്ഷത്തിൻ്റെ നഷ്ടം"
english_title: "A #huge# fire #broke out in a #grain# mill in #Pinarai;3 lakh# loss"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144748/a-huge-fire-broke-out-in-a-grain-mill-in-pinarai3-lakh-loss"
published_at: "2023-09-08T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fad8750e2fa_Untitled-2_copy.jpg"
keywords: []
---

# #fire|  പിണറായിൽ ധാന്യമില്ലിൽ വൻ തീപ്പിടുത്തം ; 3 ലക്ഷത്തിൻ്റെ നഷ്ടം

> **Lead Summary:**  തല**ശ്ശേരി: **പിണറായി ഓലയമ്പലത്ത് കൊപ്ര - ധാന്യപ്പൊടി മില്ലിൽ തീ പിടുത്തം. പിണറായി ഓലയമ്പലം ബസാറിെെലെ പോപ്പുലർ ഫ്ലവർ ആന്റ് ഓയിൽ ധാന്യപ്പൊടി മില്ലിലാണ് തീപിടുത്തമുണ്ടായത്.

## Article Content

 തല**ശ്ശേരി: **പിണറായി ഓലയമ്പലത്ത് കൊപ്ര - ധാന്യപ്പൊടി മില്ലിൽ തീ പിടുത്തം. പിണറായി ഓലയമ്പലം ബസാറിെെലെ പോപ്പുലർ ഫ്ലവർ ആന്റ് ഓയിൽ ധാന്യപ്പൊടി മില്ലിലാണ് തീപിടുത്തമുണ്ടായത്.

തലശ്ശേരി റോഡരികിലുള്ള സ്ഥാപനത്തിൽ നിന്ന് രാവിലെ തീയും, പുകയും ഉയരുന്നത് കണ്ട വഴി യാത്രികർ പരിസരവാസികളെയും, ഫയർഫോഴ്സിെനെനെയും അറിയിക്കുകയായിരുന്നു. നാട്ടുകാരും തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിശമന  സേനയും എത്തി തീയണച്ചു.

ധർമ്മടം അണ്ടലൂർ സ്വദേശി അശ്വതിയിൽ എം.രാജേഷിന്റെ താണ് മിൽ. ഇന്നലെ സന്ധ്യയ്ക്ക് അടച്ചതായിരുന്നു. മില്ലിൽ കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന പുതിയ ഡ്രയർ മിഷ്യൻ, ധാന്യെപെപ്പൊടികൾ,  കൊപ്ര , ഫർണിച്ചറുകൾ, ഫാൻ, ഉൾപെടെ കത്തി. ഏതാണ്ട് 3 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി രാജേഷ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144748/a-huge-fire-broke-out-in-a-grain-mill-in-pinarai3-lakh-loss)