---
title: "#kannurmedicalcollege | കണ്ണൂർ മെഡിക്കൽ കോളേജിൽ ബിപിഎൽ വിഭാഗത്തിന് സൗജന്യ ചികിത്സ നിഷേധിക്കുന്നെന്ന് ; യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി"
english_title: "The# Muslim Youth# League held a protest march in #Kannur# Medical #College, alleging that the #BPL section was# being #denied free# treatment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144770/the-muslim-youth-league-held-a-protest-march-in-kannur-medical-college-alleging-that-the-bpl-section-was-being-denied-free-treatment"
published_at: "2023-09-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faf3ad799ee_Untitled-4_copy.jpg"
keywords: []
---

# #kannurmedicalcollege | കണ്ണൂർ മെഡിക്കൽ കോളേജിൽ ബിപിഎൽ വിഭാഗത്തിന് സൗജന്യ ചികിത്സ നിഷേധിക്കുന്നെന്ന് ; യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **പരിയാരം: **കണ്ണൂർ മെഡിക്കൽ കോളേജിൽ ബിപിഎൽ വിഭാഗത്തിന് സൗജന്യ ചികിത്സ നിഷേധിക്കുന്നെന്ന് ആരോപിച്ച് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**പരിയാരം: **കണ്ണൂർ മെഡിക്കൽ കോളേജിൽ ബിപിഎൽ വിഭാഗത്തിന് സൗജന്യ ചികിത്സ നിഷേധിക്കുന്നെന്ന് ആരോപിച്ച് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി.

പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യ ചികില്‍സ നിഷേധിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും മെഡിക്കല്‍ കോളേജില്‍ ബിപിഎല്ലിൽ ഉൾപ്പെട്ട പിങ്ക് കാർഡുകാർക്കാണ് ചികിത്സക്കായ് ഫീസ് ഈടാക്കുന്നത്.

ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി മഞ്ഞ കാര്‍ഡുള്ള എ.എ.വൈ വിഭാഗത്തിന് മാത്രമായി സൗജന്യ ചികില്‍സ പരിമിതപ്പെടുത്തിയിരിക്കയാണ്.

പിങ്ക് കാര്‍ഡുള്ള ബിപിഎല്‍ വിഭാഗത്തിന് കൂടി സൗജന്യ ചികില്‍സ നല്‍കാന്‍ ആരോഗ്യമന്ത്രി പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ഒ.പി.രജിസ്ട്രേഷന്‍ സൗജന്യമാണെങ്കിലും എംആർഐ, സ്കാനിംഗ് പോലെയുള്ള മിക്ക പരിശോധനകള്‍ക്കും, ഇവിടെ ഫീസ് ഈടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144770/the-muslim-youth-league-held-a-protest-march-in-kannur-medical-college-alleging-that-the-bpl-section-was-being-denied-free-treatment)