തലശേരി:(www.thalasserynews.in) തലശേരി പ്രസ് ഫോറത്തിന് സമീപം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് എം പി ഗോപാലകൃഷ്ണൻ അന്തരിച്ചത്.
രണ്ട് ദിവസം മുമ്പ് സ്വന്തം നാടായ നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഗോപാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിടവാങ്ങൽ. തലശ്ശേരി പ്രസ്‌ഫോറത്തിനു സമീപം പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിയാളുകൾ അന്തിമോപചാരം അര്‍പ്പിച്ചു.
ഊർജസ്വലനായ സഹപ്രവർത്തകൻ്റെ വേർപാട് ഉൾക്കൊള്ളാനാവാത്ത മാനസീകാവസ്ഥയിലായിരുന്നു മാധ്യമ പ്രവർത്തകർ. കെ.മുരളീധരൻ എംപി, കെ.പി മോഹനൻ എം എൽ എ, കോൺഗ്രസ് നേതാക്കളായ വി.എ നാരായണൻ, സജീവ് മാറോളി, ബി ജെ പി ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസ്, തലശേരി പ്രസ് ഫോറം പ്രസിഡൻ്റ് അനീഷ് പാതിരിയാട്, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി പ്രസിഡണ്ട് നവാസ് മേത്തർ എന്നിവരടക്കം നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.
തലശ്ശേരി മുതല്‍ നാലാം മൈലിലെ വീടുവരെയുള്ള അവസാന യാത്രയില്‍ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്‍.
ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണന്‍ പ്രവൃത്തിച്ചിട്ടുണ്ട്.
തലശ്ശേരി പ്രസ്സ്ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്‌കാരം ഞായറാഴച രാവിലെ 10ന് നാലാംമൈലിലെ വീട്ടുവളപ്പില്‍ നടക്കും. പ്രസന്നയാണ് ഭാര്യ. ശ്യാംബാബു, സംഗീത എന്നിവർ മക്കളാണ്. ഹരിത മരുമകളാണ്.
#Janmabhoomi #Thalassery #writer in# Srisailam, #Colleagues and #friends gave# M.P.Gopalakrishnan a# tearful# farewell.