---
title: "#M.V.jayarajan  |  വികാരമല്ല, വിവേകമാണ് വേണ്ടത് ; പി ജയരാജന്റെ മകൻ ജയിൻ രാജിനെ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ."
english_title: "What is needed is #understanding, not #emotion#P Jayarajan's son #Jain Raj was #rejected by# CPM district# secretary# M.V.jayarajan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145483/what-is-needed-is-understanding-not-emotionp-jayarajans-son-jain-raj-was-rejected-by-cpm-district-secretary-mvjayarajan"
published_at: "2023-09-11T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fee7f246103_Untitled-16_copy.jpg"
keywords: []
---

# #M.V.jayarajan  |  വികാരമല്ല, വിവേകമാണ് വേണ്ടത് ; പി ജയരാജന്റെ മകൻ ജയിൻ രാജിനെ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.

> **Lead Summary:** **കണ്ണൂർ : **വികാരത്തിന്റെ പിന്നാലെ പോയതു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്ന മുണ്ടായത്. നവമാധ്യമ മേഖലയിൽ പ്രവർത്തകർ ഇടപെടേണ്ടത് എങ്ങിനെ എന്നതിൽ സി പി എമ്മിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.

## Article Content

**കണ്ണൂർ : **വികാരത്തിന്റെ പിന്നാലെ പോയതു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്ന മുണ്ടായത്. നവമാധ്യമ മേഖലയിൽ പ്രവർത്തകർ ഇടപെടേണ്ടത് എങ്ങിനെ എന്നതിൽ സി പി എമ്മിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.

സംഘടന കാര്യങ്ങൾ നവ മാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ സഭൃമായ ഭാഷ ഉപയോഗിക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കളും സഹയാത്രികരും ഈ കാഴ്ചപ്പാട് പിന്തുടരണം എന്നും എം വി ജയരാജൻ പറഞ്ഞു. നവ മാധ്യമങ്ങൾ കൈകാര്യം ചെയ്യാനുള്ള പാർട്ടി നിർദേശം പ്രവർത്തകർക്ക് ഒപ്പം സഹയാത്രികരും പാലിക്കണം. നവമാധ്യമങ്ങളെ വൈകാരികമായല്ല, കൈകാര്യം ചെയ്യേണ്ടത്. ആസൂത്രിതമായ നീക്കമായതിനെ കാണുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കിരണിന് സ്വർണ്ണ കള്ളക്കടത്തുകാരുമായി ബന്ധമില്ല. ആയങ്കിയുമായുള്ള പോസ്റ്റ് വാസ്തവ വിരുദ്ധം. വ്യക്തികൾ എന്ന നിലയിൽ എന്തും പറയാമെന്ന സാഹചര്യം ശരിയല്ല എന്നും എം വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145483/what-is-needed-is-understanding-not-emotionp-jayarajans-son-jain-raj-was-rejected-by-cpm-district-secretary-mvjayarajan)