---
title: "3kannur | കണ്ണൂർ തളിപ്പറമ്പിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം തടഞ്ഞു"
english_title: "#CPM #stopped #CPI's march against #central #government#policies at #Kannur #Thaliparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145485/cpm-stopped-cpis-march-against-central-governmentpolicies-at-kannur-thaliparamba"
published_at: "2023-09-11T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fee99cb7444_Untitled-17_copy.jpg"
keywords: []
---

# 3kannur | കണ്ണൂർ തളിപ്പറമ്പിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം തടഞ്ഞു

> **Lead Summary:** **കണ്ണൂർ:** തളിപ്പറമ്പിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം തടഞ്ഞു. കണ്ണൂർ തളിപ്പറമ്പ് കണികുന്നില്‍ വീണ്ടും സി.പി.എം-സി.പി.ഐ സംഘർഷം, ഇരു വിഭാഗം പ്രവർത്തകരും തമ്മില്‍ ഉന്തുതള്ളും വാക്കേറ്റവും നടന്നു.

## Article Content

**കണ്ണൂർ:** തളിപ്പറമ്പിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം തടഞ്ഞു. കണ്ണൂർ തളിപ്പറമ്പ് കണികുന്നില്‍ വീണ്ടും സി.പി.എം-സി.പി.ഐ സംഘർഷം, ഇരു വിഭാഗം പ്രവർത്തകരും തമ്മില്‍ ഉന്തുതള്ളും വാക്കേറ്റവും നടന്നു.

സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഞായറാഴ്ച്ച വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം.

സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സി.പി.ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.

ജാഥ പിന്നീട് പോലീസ് അകമ്പടിയോടെ തുടരുകയും പുളിമ്പറമ്പില്‍ സ്വീകരണത്തിന് ശേഷം മാന്തംകുണ്ടില്‍ സമാപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145485/cpm-stopped-cpis-march-against-central-governmentpolicies-at-kannur-thaliparamba)