---
title: "#arrest |  വാഹന തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലെത്തിയത് മോഷ്ടിച്ച കാറുമായി ; വടക്കുമ്പാട് സ്വദേശി അറസ്റ്റിൽ"
english_title: "He came to the #police station for #questioning in the# vehicle fraud #case with a# stolen car;A #native of #Vadakkumpat was# arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145646/he-came-to-the-police-station-for-questioning-in-the-vehicle-fraud-case-with-a-stolen-cara-native-of-vadakkumpat-was-arrested"
published_at: "2023-09-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff75952ae0_Untitled-3_copy.jpg"
keywords: []
---

# #arrest |  വാഹന തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലെത്തിയത് മോഷ്ടിച്ച കാറുമായി ; വടക്കുമ്പാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: ** വാഹന തട്ടിപ്പ് കേസിൽ സ്റ്റേഷനിൽ വിളിപ്പിച്ച യുവാവ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറുമായി പോലീസ് പിടിയിലായി. വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നമ്പർ പ്ലേറ്റുമായി ഓടിയ കാറും കസ്റ്റഡിയിലെടുത്തു. കാർ ഉടമസ്ഥനാണെന്നവകാശപ്പെട്ട തലശ്ശേരി വടക്കുമ്പാട് സ്വദേശി പി ആസിഫിനെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

## Article Content

**തലശ്ശേരി: ** വാഹന തട്ടിപ്പ് കേസിൽ സ്റ്റേഷനിൽ വിളിപ്പിച്ച യുവാവ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറുമായി പോലീസ് പിടിയിലായി. വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നമ്പർ പ്ലേറ്റുമായി ഓടിയ കാറും കസ്റ്റഡിയിലെടുത്തു. കാർ ഉടമസ്ഥനാണെന്നവകാശപ്പെട്ട തലശ്ശേരി വടക്കുമ്പാട് സ്വദേശി പി ആസിഫിനെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആസിഫിനെ സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ എത്തിയ കാറിന്റെ കർണാടക രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇളകിയ നിലയിൽ കണ്ടതിനെ തുടർന്ന് പോലി സ് നടത്തിയ പരിശോധനയിറ്റി ലാണ് നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർ പരിശോധനയിൽ വാഹനത്തിന്റെ ചേസിസ് നമ്പറിലും സ്റ്റിക്കർ ഒട്ടിച്ചതാ യി കണ്ടെത്തി.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസിന്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി വാഹനത്തിന്റെ യഥാർത്ഥ നമ്പർ കെ എൽ 17 എക്സ് 3677 ആണെന്ന് പറഞ്ഞു.

ഈ നമ്പറിലുള്ള കാർ കാണാതായത് സംബന്ധിച്ച് മുവാറ്റുപുഴ പോലീസ് സ്റ്റേഷ നിൽ കേസ് നിലവിലുള്ളതാ യി പോലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസത്തിൽ പോലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാഹന തട്ടിപ്പ് കേസിലുൾപ്പെടെ പ്രതിയുടെ പങ്കിനെ പറ്റി അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145646/he-came-to-the-police-station-for-questioning-in-the-vehicle-fraud-case-with-a-stolen-cara-native-of-vadakkumpat-was-arrested)