---
title: "# fire|  പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "#Massive #fire at #plywood #company#loss of lakhs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145664/massive-fire-at-plywood-companyloss-of-lakhs"
published_at: "2023-09-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500039b783fe_Untitled-6_copy.jpg"
keywords: []
---

# # fire|  പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** **കണ്ണൂർ : **പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ തീപിടിച്ചത്.

## Article Content

**കണ്ണൂർ : **പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ തീപിടിച്ചത്.

ഡ്രയറിന്റെ ഭാഗത്ത് തീപിടിച്ച് രണ്ട് മോട്ടോര്‍ പമ്പുകള്‍, സ്റ്റിം പൈപ്പുകള്‍ എന്നിവയും മേല്‍ക്കൂര ഭാഗികമായും കത്തിനശിച്ചു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ വിവരം ലഭിച്ച ഉടനെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ പടരുന്നത് തടഞ്ഞ് വന്‍ നഷ്ടം ഒഴിവാക്കിയത്.

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം.ലതീഷ് , ടി.പി.ധനേഷ്, യു.വിനീഷ്, ജിതേഷ് രാജഗോപാല്‍, ഹോം ഗാര്‍ഡുമാരായ കെ.സി.ഗോപാലന്‍ ശ്രീനിവാസന്‍ പിള്ള എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145664/massive-fire-at-plywood-companyloss-of-lakhs)