---
title: "#arrest|  ഭാര്യയെ കൊല്ലാൻ വീടിനും, വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ചു ഭീഷണി മുഴക്കി ; തലശേരി സ്വദേശി ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ"
english_title: "He #threatened to #kill his wife by# pouring petrol on her# house and #vehicles;A# native of #Thalassery was #arrested in the# non-bailable# department"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145712/he-threatened-to-kill-his-wife-by-pouring-petrol-on-her-house-and-vehiclesa-native-of-thalassery-was-arrested-in-the-non-bailable-department"
published_at: "2023-09-12T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65001c637328b_Untitled-1_copy.jpg"
keywords: []
---

# #arrest|  ഭാര്യയെ കൊല്ലാൻ വീടിനും, വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ചു ഭീഷണി മുഴക്കി ; തലശേരി സ്വദേശി ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ

> **Lead Summary:** **തലശേരി: ** ഭാര്യയെ കൊല്ലാൻ വീടിനും, വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ചു ഭീഷണി മുഴക്കി , തലശേരി സ്വദേശി ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ .വേറിട്ട് താമസിക്കുന്ന ഭാര്യയെ കൊല്ലാൻ വീടിനും, വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ച് ഭീഷണിപ്പെ ടുത്തിയ വയോധികനായ ഭർത്താവിനെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് തലശേരി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തലശേരി: ** ഭാര്യയെ കൊല്ലാൻ വീടിനും, വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ചു ഭീഷണി മുഴക്കി , തലശേരി സ്വദേശി ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ .വേറിട്ട് താമസിക്കുന്ന ഭാര്യയെ കൊല്ലാൻ വീടിനും, വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ച് ഭീഷണിപ്പെ ടുത്തിയ വയോധികനായ ഭർത്താവിനെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് തലശേരി പോലീസ് അറസ്റ്റ് ചെയ്തു.

തിരുവങ്ങാട് കാവുംഭാഗത്തെ സ്നേഹാ നിവാസിൽ ചന്ദ്രനാണ് (67) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ലോട്ടറി വിൽപന ക്കാരനാണ് ചന്ദ്രൻ. തളർവാതം പിടിപെട്ട് ശരീരത്തിന്റെ ഒരു വശം തളർന്ന ചന്ദ്രൻ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളുമായി വന്ന് വീട്ടിന്റെ ജന ലിനും മുററത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ, ബൈക്ക്, സ്കൂട്ടർ എന്നിവയ്ക്ക് മുകളിലും ഒഴിച്ചു തീവയ്ക്കാൻ ശ്രമിച്ചു.

ബഹളംകേട്ട് വീട്ടു കാർ പുറത്ത് വന്നതോടെ ചന്ദ്രൻ രക്ഷപ്പെട്ടു. നേരത്തെ ഒന്നിച്ചു താമസിക്കുന്ന അവസരത്തിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. ഒരിക്കൽ ഭാര്യയെ ആക്രമിച്ചു പരിക്കേൽപിച്ച കേസിലും പ്രതിയാണ്. ഇതേ തുടർന്നാണ് ഭാര്യ താമസം മാറിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145712/he-threatened-to-kill-his-wife-by-pouring-petrol-on-her-house-and-vehiclesa-native-of-thalassery-was-arrested-in-the-non-bailable-department)