---
title: "#megaloan  | പൊതുജനങ്ങൾക്ക് വായ്പകളെക്കുറിച്ചറിയാൻ എല്ലാ ബാങ്കുകളും ഒരു കുടക്കീഴിൽ ; ലീഡ് ബാങ്ക് മെഗാ വായ്പാ മേള നാളെ കണ്ണൂരിൽ"
english_title: "All #banks #under one #roof for #public to know about #loans Lead Bank# mega loan #fair #tomorrow in #Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145862/all-banks-under-one-roof-for-public-to-know-about-loans-lead-bank-mega-loan-fair-tomorrow-in-kannur"
published_at: "2023-09-12T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500a2a01f2aa_Untitled-4_copy.jpg"
keywords: []
---

# #megaloan  | പൊതുജനങ്ങൾക്ക് വായ്പകളെക്കുറിച്ചറിയാൻ എല്ലാ ബാങ്കുകളും ഒരു കുടക്കീഴിൽ ; ലീഡ് ബാങ്ക് മെഗാ വായ്പാ മേള നാളെ കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : **ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളുടെയും പങ്കാളിത്തത്തോടെ മെഗാ വായ്പാ മേള നടത്തും. രാവിലെ 9.30-ന് ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിലാണ് മേള. കച്ചവട, കാർഷിക, ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയ എല്ലാ വായ്പകളെയും കുറിച്ച് അന്വേഷണം നടത്താം.

## Article Content

**കണ്ണൂർ : **ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളുടെയും പങ്കാളിത്തത്തോടെ മെഗാ വായ്പാ മേള നടത്തും. രാവിലെ 9.30-ന് ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിലാണ് മേള. കച്ചവട, കാർഷിക, ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയ എല്ലാ വായ്പകളെയും കുറിച്ച് അന്വേഷണം നടത്താം.

പൊതു ജനങ്ങൾക്ക് വേദി സന്ദർശിക്കാനും വായ്പ പദ്ധതികളെ കുറിച്ച് ബാങ്ക് അധികൃതരുമായി നേരിട്ട് സംസാരിക്കാനും അവസരമുണ്ട്. വൈകീട്ട് അഞ്ചിന് സമാപിക്കും. പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. കളക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. എല്ലാ ബാങ്കുകളുടെയും സ്റ്റാളുകൾ വേദിയിൽ ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145862/all-banks-under-one-roof-for-public-to-know-about-loans-lead-bank-mega-loan-fair-tomorrow-in-kannur)