---
title: "#SportsFair  | കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ ര ണ്ടാംവാരത്തിൽ നടക്കും."
english_title: "#Kannur #Revenue #District #School# Sports #Fair will be held in the #second week of# October."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145926/kannur-revenue-district-school-sports-fair-will-be-held-in-the-second-week-of-october"
published_at: "2023-09-13T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650141a66762e_Untitled-2_copy.jpg"
keywords: []
---

# #SportsFair  | കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ ര ണ്ടാംവാരത്തിൽ നടക്കും.

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ ര ണ്ടാംവാരത്തിൽ നടക്കും. മത്സരങ്ങൾക്ക് തലശ്ശേരി നഗര സഭ സ്റ്റേഡിയം, ബ്രണ്ണൻ കോളേജ്, മാങ്ങാട്ട് പറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കും.

## Article Content

**കണ്ണൂർ: ** കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ ര ണ്ടാംവാരത്തിൽ നടക്കും. മത്സരങ്ങൾക്ക് തലശ്ശേരി നഗര സഭ സ്റ്റേഡിയം, ബ്രണ്ണൻ കോളേജ്, മാങ്ങാട്ട് പറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കും.

ഇവിടങ്ങളിൽ സിന്തറ്റിക് ട്രാക്കുകളാണ്. സമയവും സാഹചര്യവും അനുസരിച്ച് ഇവയിൽ ഏതെങ്കിലും ഒരു സ്റ്റേഡിയം തെരഞ്ഞെടുക്കും. 15 സബ്ജില്ലകളിൽ നിന്നായി നൂറുകണക്കിന് കായിക പ്രതിഭകളാണ് മേളയിൽ മാറ്റുരക്കാനെത്തുക.

ജില്ലയിലെ ചാമ്പ്യന്മാരെ തെരഞ്ഞെടുക്കുന്ന മത്സരമാ ണിത്. ഇവിടെ നിന്നും വിജയിക്കുന്ന 1,2,3 സ്ഥാനക്കാരെയാ ണ് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുപ്പിക്കുക. ഇതിന് മുന്നോടിയായുള്ള റവന്യു ജില്ലാ ഗെയിംസ് മത്സരങ്ങൾ ഈമാസം 16മുതൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ, കലക്ടറേറ്റ് മൈതാനം, ധർമ്മശാല, എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145926/kannur-revenue-district-school-sports-fair-will-be-held-in-the-second-week-of-october)