പയ്യാവൂര്‍: (www.thalasserynews.in) സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു. ചുഴലി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ടി.ജി.രാജേന്ദ്രനാണ്(53)പയ്യാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

പയ്യാവൂര്‍ കുഞ്ഞിപ്പറമ്പില്‍ താമസക്കാരനാണ്. കനം കുറഞ്ഞ പ്ലാസ്റ്റിക്ക് കയറില്‍ കുരുക്കിട്ട് തറയില്‍ നിര്‍ക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെടുന്നത്. പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി. മദ്യപാനവും അമിതമായ ലോട്ടറി വാങ്ങലും കാരണം ഇയാള്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.
The# village#office worker was found #hanging #dead in front of the #office