---
title: "#murder|  കൊലപാതമോ? ഫാസിലിന്റെ മരണം കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. "
english_title: "#Murder#Police are #investigating #whether# Fazil's death was a murder."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145956/murderpolice-are-investigating-whether-fazils-death-was-a-murder"
published_at: "2023-09-13T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65014f547e201_Untitled-5_copy.jpg"
keywords: []
---

# #murder|  കൊലപാതമോ? ഫാസിലിന്റെ മരണം കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. 

> **Lead Summary:** **വടകര : (www.thalasserynews.in**) വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി പഴയ റെയിൽവേ ഫിഗേറ്റിനു സമീപം മേല്പാലത്തിനടിയിലായി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന് സാധ്യത പൊലീസ് അന്വേഷിക്കുന്നു .

## Article Content

**വടകര : (www.thalasserynews.in**) വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി പഴയ റെയിൽവേ ഫിഗേറ്റിനു സമീപം മേല്പാലത്തിനടിയിലായി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന് സാധ്യത പൊലീസ് അന്വേഷിക്കുന്നു .

വടകര താഴെ അങ്ങാടി വലിയവളപ്പ് ചെറാകുറ്റിയിലവിട സ്വദേശി ഫാസിൽ ( 39 ) ആണ് മരിച്ചത്. ഇന്ന് രാവിലെ റോഡിൽ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കിടന്ന റോഡിൻറെ എതിർവശത്തായി ഫാസിൽ ഓടിച്ച സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. വടകര ഡി വൈ എസ് പി പ്രേമചന്ദ്രന്റെയും , സി ഐ മനോജിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് 10 45-ഓടുകൂടി പോസ്റ്മാർട്ടത്തിനായി കൊണ്ട് പോയി . കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോർട്മാർട്ടം നടത്തും .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145956/murderpolice-are-investigating-whether-fazils-death-was-a-murder)