---
title: "#KKShailaja|  പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല ; താരതമ്യേന റിസ്ക് കുറവാണെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ "
english_title: "The #Nipah 2018 situation as a new #virus does not#exist today#Former #Health #Minister #KK Shailaja said that the# risk is# relatively low"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/146003/the-nipah-2018-situation-as-a-new-virus-does-notexist-todayformer-health-minister-kk-shailaja-said-that-the-risk-is-relatively-low"
published_at: "2023-09-13T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016cd188665_Untitled-2_copy.jpg"
keywords: []
---

# #KKShailaja|  പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല ; താരതമ്യേന റിസ്ക് കുറവാണെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ 

> **Lead Summary:** **കണ്ണൂർ :** നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രിയും എംഎൽഎയുമായ കെ.കെ ശൈലജ. താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്.

## Article Content

**കണ്ണൂർ :** നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രിയും എംഎൽഎയുമായ കെ.കെ ശൈലജ. താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്.

കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെ.കെ ശൈലജ പറഞ്ഞു.

നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ. ‌ 2018ൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ കെ.കെ ശൈലജയായിരുന്നു ആരോ​ഗ്യമന്ത്രി.

സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോ​ഗ്യമന്ത്രിയെന്ന നിലയിലുള്ള കെകെ ശൈലജയുടെ ഇടപെടൽ അന്ന് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/146003/the-nipah-2018-situation-as-a-new-virus-does-notexist-todayformer-health-minister-kk-shailaja-said-that-the-risk-is-relatively-low)