---
title: "#rain  | ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്"
english_title: "#Low #pressure #gaining #strength# Rain# warning for 5 days in the state"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/146218/low-pressure-gaining-strength-rain-warning-for-5-days-in-the-state"
published_at: "2023-09-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502a58ce7268_Untitled-3_copy.jpg"
keywords: []
---

# #rain  | ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്.

ന്യൂനമര്‍ദ്ദം അടുത്ത രണ്ടു ദിവസത്തിൽ ഒഡിഷ-ചത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/146218/low-pressure-gaining-strength-rain-warning-for-5-days-in-the-state)