---
title: "# Taliparamba | കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിൽ കണ്ടെത്തി"
english_title: "#Congress# Taliparamba #constituency #secretary #Mavila Padmanabhan's scooter was found in a well"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/146486/congress-taliparamba-constituency-secretary-mavila-padmanabhans-scooter-was-found-in-a-well"
published_at: "2023-09-15T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503fac076ef5_download_(6).jpg"
keywords: []
---

# # Taliparamba | കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ കണ്ടത്.

## Article Content

**തളിപ്പറമ്പ്: **കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ കണ്ടത്.

എട്ട് കോല്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നുണ്ട്. കൊട്ടാരം യു.പി.സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്സിസ് സ്‌ക്കൂട്ടറാണ് കിണറില്‍ എറിഞ്ഞത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് പത്മനാഭന്‍ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/146486/congress-taliparamba-constituency-secretary-mavila-padmanabhans-scooter-was-found-in-a-well)