---
title: "#mattanur | ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​നം  വേഗത്തിലാക്കുമെന്ന് മട്ടന്നൂർ എംഎൽഎ  ശൈലജ ടീച്ചർക്ക്   മുഖ്യമന്ത്രിയുടെ ഉറപ്പ്"
english_title: "#Kannur #Airport Runway #Development# Chief Minister Says# Speed Up"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/146708/kannur-airport-runway-development-chief-minister-says-speed-up"
published_at: "2023-09-16T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650530fa1c44e_Untitled-2_copy.jpg"
keywords: []
---

# #mattanur | ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​നം  വേഗത്തിലാക്കുമെന്ന് മട്ടന്നൂർ എംഎൽഎ  ശൈലജ ടീച്ചർക്ക്   മുഖ്യമന്ത്രിയുടെ ഉറപ്പ്

> **Lead Summary:** **മ​ട്ട​ന്നൂ​ര്‍: **ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കീ​ഴ​ല്ലൂ​ര്‍, കാ​നാ​ട് പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള 99.32 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

## Article Content

**മ​ട്ട​ന്നൂ​ര്‍: **ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കീ​ഴ​ല്ലൂ​ര്‍, കാ​നാ​ട് പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള 99.32 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പ​ട്ട കെ.​കെ. ശൈ​ല​ജ എം.​എ​ല്‍.​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 162 കു​ടും​ബ​ങ്ങ​ളെയാണ് ഈ ​പ്ര​ദേ​ശ​ത്ത് പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​ത്.

പു​ന​ര​ധി​വാ​സ​ത്തി​നാ​യി 14.65 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 2021 ​ന​വം​ബ​റി​ല്‍ വി​ജ്ഞ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഏ​റ്റെ​ടു​ത്ത 60.36 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ വി​ല​യാ​യി 200 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും 196 കോ​ടി രൂ​പ വി​ത​ര​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/146708/kannur-airport-runway-development-chief-minister-says-speed-up)