---
title: "പൊന്ന്യം ബാങ്കിൻ്റെ പ്രഥമ പൊന്ന്യം ചെറുകഥാ പുരസ്ക്കാരം ടിപി വേണുഗോപാലിന്"
english_title: "Ponnyam Bank's first Ponnyam short story award to TP Venugopal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/146894/ponnyam-banks-first-ponnyam-short-story-award-to-tp-venugopal"
published_at: "2023-09-16T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505db3567177_Untitled-1_copy.jpg"
keywords: []
---

# പൊന്ന്യം ബാങ്കിൻ്റെ പ്രഥമ പൊന്ന്യം ചെറുകഥാ പുരസ്ക്കാരം ടിപി വേണുഗോപാലിന്

> **Lead Summary:** **തലശ്ശേരി :** പ്രമുഖ എഴുത്തുകാരൻ കെ. പൊന്ന്യത്തി ന്റെ പേരിൽ പൊന്ന്യം സർവ്വീസ് സഹകരണ ബാങ്ക് ഏർ പ്പെടുത്തിയ പ്രഥമ ചെറുകഥാ പുരസ്കാരം ടി.പി. വേണുഗോപാലിന്.

## Article Content

**തലശ്ശേരി :** പ്രമുഖ എഴുത്തുകാരൻ കെ. പൊന്ന്യത്തി ന്റെ പേരിൽ പൊന്ന്യം സർവ്വീസ് സഹകരണ ബാങ്ക് ഏർ പ്പെടുത്തിയ പ്രഥമ ചെറുകഥാ പുരസ്കാരം ടി.പി. വേണുഗോപാലിന്.

നാട്ടുഭാഷയും വഴക്കങ്ങളും ചേർത്ത് ജാതി മത ചിന്തകൾക്കതീതമായി സാഹിത്യ സൃഷ്ടികൾ രചിക്കുന്ന വേണുഗോപാലിന്റെ തുന്നൽക്കാരൻ എന്ന ചെറു കഥാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായ തെന്ന് കെ. പൊന്ന്യം സ്മാരക സമിതി കൺവീനർ പൊന്ന്യം ചന്ദ്രനും ബാങ്ക് പ സിഡണ്ട് കെ. സുഗീഷും വാർത്താ സമേളനത്തിൽ അറിയിച്ചു.

25,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വേണുഗോപാലി ന് സമ്മാനിക്കും. കെ.എസ്.രവികുമാർ, ഇ.പി.രാജഗോപാ ലൻ, യു.കെ. കുമാരൻ എന്നിവരടങ്ങുന്ന വിധി നിർണ്ണയ സമിതിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞടുത്തത്. കെ .കെ.രമേഷ്, കെ .ആർ. രത്നാകരൻ,കെ കെ. മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/146894/ponnyam-banks-first-ponnyam-short-story-award-to-tp-venugopal)