---
title: "#nipah|  നിപ: കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങളിൽ ഇളവ് "
english_title: "#Nipah#Relaxation of# restrictions in# containment zone"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147409/nipahrelaxation-of-restrictions-in-containment-zone"
published_at: "2023-09-19T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65090790974b8_Untitled-2_copy.jpg"
keywords: []
---

# #nipah|  നിപ: കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങളിൽ ഇളവ് 

> **Lead Summary:** **കോഴിക്കോട് :** നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ ഇളവ് പ്രഖ്യാപിച്ചു. കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

## Article Content

**കോഴിക്കോട് :** നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ ഇളവ് പ്രഖ്യാപിച്ചു. കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

അതേസമയം, മറ്റ് നിയന്ത്രണങ്ങൾ തുടരും. ആദ്യം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകുക. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോ​ഗിക്കണം. കൂടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ടെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147409/nipahrelaxation-of-restrictions-in-containment-zone)