---
title: "#karuvannur|  ഇ.ഡി അന്വേഷണം ;  സഹകരണബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തിരക്ക്."
english_title: "#ED# investigation#Rush to #withdraw #deposits in #co-operative# banks."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147446/ed-investigationrush-to-withdraw-deposits-in-co-operative-banks"
published_at: "2023-09-19T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65092984ea7b7_karuvannor-bank.jpg"
keywords: []
---

# #karuvannur|  ഇ.ഡി അന്വേഷണം ;  സഹകരണബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തിരക്ക്.

> **Lead Summary:** **കരുവന്നൂർ : **കരുവന്നൂരിന് പിന്നാലെ തൃശൂർ സർവിസ് സഹകരണ ബാങ്കിലേക്കും അയ്യന്തോൾ സഹകരണ ബാങ്കിലേക്കും ഇ.ഡി അന്വേഷണമെത്തിയതോടെ ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തിരക്ക്.

## Article Content

**കരുവന്നൂർ : **കരുവന്നൂരിന് പിന്നാലെ തൃശൂർ സർവിസ് സഹകരണ ബാങ്കിലേക്കും അയ്യന്തോൾ സഹകരണ ബാങ്കിലേക്കും ഇ.ഡി അന്വേഷണമെത്തിയതോടെ ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തിരക്ക്.

തിങ്കളാഴ്ച ഇ.ഡി പരിശോധന നടന്ന അയ്യന്തോൾ ബാങ്കിലും തൃശൂർ സഹകരണ ബാങ്കിലും നിക്ഷേപം പിൻവലിക്കൽആവശ്യവുമായി നിക്ഷേപകരെത്തി. ഇ.ഡി ഉദ്യോഗസ്ഥർ നിൽക്കെ തന്നെ നിക്ഷേപം പിൻവലിക്കുന്നതായി നിക്ഷേപകർ അറിയിച്ചു.

ബാങ്കിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഒരു അക്കൗണ്ടിലേക്ക് വന്ന തുകയെപ്പറ്റിയാണ് അന്വേഷണമെന്നും ജീവനക്കാർ ഇടപാടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഏറെ പേരും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.

തുക ആവശ്യപ്പെട്ടവർക്കെല്ലാം അനുവദിച്ചെന്ന് ബാങ്കുകൾ അറിയിച്ചു. ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും അപ്രതീക്ഷിതമായി നിക്ഷേപം പിൻവലിക്കലുകളുണ്ടായെ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147446/ed-investigationrush-to-withdraw-deposits-in-co-operative-banks)