---
title: "     തലശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ നവതിയാഘോഷം ; ഒക്ടോബർ 2 ന്  നടത്തുന്ന രചനാ മത്സരങ്ങളിൽ ജില്ലയിലെ ഗവ./ എയ്ഡഡ് സ്കൂൾ  വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം"
english_title: "Thalassery Mubarak Higher Secondary School New Year Celebration;Students of Govt./Aided schools of the district can participate in the Essay Competition to be held on 2nd October"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147483/thalassery-mubarak-higher-secondary-school-new-year-celebrationstudents-of-govtaided-schools-of-the-district-can-participate-in-the-essay-competition-to-be-held-on-2nd-october"
published_at: "2023-09-19T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650946c547511_Untitled-7_copy.jpg"
keywords: []
---

#      തലശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ നവതിയാഘോഷം ; ഒക്ടോബർ 2 ന്  നടത്തുന്ന രചനാ മത്സരങ്ങളിൽ ജില്ലയിലെ ഗവ./ എയ്ഡഡ് സ്കൂൾ  വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

> **Lead Summary:** **തലശേരി: ** മുബാറക് ഹയർ സെക്കണ്ടറി സ്ക്കൂൾ നവതിയാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഗവ./ എയ്ഡഡ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് രചനാ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** മുബാറക് ഹയർ സെക്കണ്ടറി സ്ക്കൂൾ നവതിയാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഗവ./ എയ്ഡഡ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് രചനാ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എൽ പി, യു പി വിഭാഗത്തിന് ചിത്രരചന (ജലച്ചായം), എച് എസ്, എച് എസ് എസ് വിഭാഗത്തിന് മലയാള പ്രബന്ധരചനാ മത്സരം എന്നിവയാണ് നടത്തുന്നത്. ഓരോ വിഭാഗത്തിലേയും ഇനങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡലും മൂന്നാം സ്ഥാനം നേടുന്നവർക്ക് കേഷ് അവാർഡും നൽകുന്നതാണ്.

ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് മത്സരങ്ങൾ നടത്തുക. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്തംബർ 27 ന് മുമ്പായി പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രാധാനാധ്യാപകൻ / പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496354786, 9747354786 വാർത്താസമ്മേളനത്തിൽ മാനേജർ സി ഹാരിസ് ഹാജി, സംഘാടക സമിതി ചെയർമാൻ എ കെ സകരിയ്യ, സംഘാടക സമിതി കൺവീനർ ബഷീർ ചെറിയാണ്ടി, പ്രിൻസിപ്പാൾ ടി എം മുഹമ്മദ് സാജിദ്, പ്രധാനധ്യാപിക കെ ടി പി ആയിഷ ,സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ: എ.പി.സുബൈർ, എ.എൻ.പി.ഷഹിദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147483/thalassery-mubarak-higher-secondary-school-new-year-celebrationstudents-of-govtaided-schools-of-the-district-can-participate-in-the-essay-competition-to-be-held-on-2nd-october)