---
title: "#missing|  ചിറ്റാരിപ്പറമ്പിൽ  നിന്ന് കാണാതായ   വയോധികനായുള്ള തിരച്ചിൽ തുടരുന്നു."
english_title: "Search continues for missing elderly man from Chitariparam."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147670/search-continues-for-missing-elderly-man-from-chitariparam"
published_at: "2023-09-20T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a80688daa4_Untitled-2_copy.jpg"
keywords: []
---

# #missing|  ചിറ്റാരിപ്പറമ്പിൽ  നിന്ന് കാണാതായ   വയോധികനായുള്ള തിരച്ചിൽ തുടരുന്നു.

> **Lead Summary:** ചിറ്റാറിപറമ്പ : വയോധികനായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം ചിറ്റാരിപ്പറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണനെയാണ് കാണാതായത്. കുണ്ടേരിപൊയിൽ മുടപത്തൂർ പുഴക്കരയിൽ ഇയാളുടെ ചെരുപ്പും കുടയും കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ തിരച്ചൽ തുടരുന്നു ഞായറാഴ്ച 11 മണിയോടെയാണ് കുണ്ടേരി പൊയിൽ കോട്ടയിലെ ഷീ നിവാസിൽ കണ്ട്യൻ കുഞ്ഞിക്കണ്ണനെയാണ് കാണാതായത്.

## Article Content

ചിറ്റാറിപറമ്പ : വയോധികനായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം ചിറ്റാരിപ്പറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണനെയാണ് കാണാതായത്. കുണ്ടേരിപൊയിൽ മുടപത്തൂർ പുഴക്കരയിൽ ഇയാളുടെ ചെരുപ്പും കുടയും കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ തിരച്ചൽ തുടരുന്നു ഞായറാഴ്ച 11 മണിയോടെയാണ് കുണ്ടേരി പൊയിൽ കോട്ടയിലെ ഷീ നിവാസിൽ കണ്ട്യൻ കുഞ്ഞിക്കണ്ണനെയാണ് കാണാതായത്.

വൈകുന്നേരം ആയിട്ടും കാണാതായതോടെയാണ് കണ്ണവം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കുണ്ടേരിപൊയിൽ മുടപത്തൂർ പുഴക്കരയിൽ ഇയാളുടെ ചെരുപ്പും കുടയും കണ്ടെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ്, പാനൂർ,തലശ്ശേരി മേഖലകളിലെ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരും സംഘവും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

മുടപ്പത്തൂർ പാലത്തിന്സമീപമാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കനത്ത മഴയിൽ പുഴയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ നിർദ്ദേശപ്രകാരം പുഴയിലെ സംശയാസ്പദമായ സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ എ.രതീശൻ പറഞ്ഞു. ഫയർ ആൻഡ് റസ്ക്യൂ ടീമിനോടൊപ്പം നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിവരുന്നത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147670/search-continues-for-missing-elderly-man-from-chitariparam)