---
title: "#roberry|  പട്ടാപ്പകൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു"
english_title: "The house was broken into in broad daylight and gold and money were stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147746/the-house-was-broken-into-in-broad-daylight-and-gold-and-money-were-stolen"
published_at: "2023-09-20T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ac3d24fa53_download_(5).jpg"
keywords: []
---

# #roberry|  പട്ടാപ്പകൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു

> **Lead Summary:** **വളപട്ടണം:** വീട്ടുകാർ വീടുപൂട്ടി പുറത്തേക്ക് പോയ തക്കം നോക്കി വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു. ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന പ്രേം കൃഷ്ണ യുടെ വീട് കുത്തിതുറന്നാണ് രണ്ട് പവൻ്റെ ആഭരണവും 15,000 രൂപയും കവർന്നത്.

## Article Content

**വളപട്ടണം:** വീട്ടുകാർ വീടുപൂട്ടി പുറത്തേക്ക് പോയ തക്കം നോക്കി വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു. ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന പ്രേം കൃഷ്ണ യുടെ വീട് കുത്തിതുറന്നാണ് രണ്ട് പവൻ്റെ ആഭരണവും 15,000 രൂപയും കവർന്നത്.

ഇന്നലെ രാവിലെ കുടുംബം വീട് പൂട്ടി പുറത്തു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പിറക് വശത്തെ അടുക്കളയുടെ വാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയുടെ വാതിൽ തുറന്ന നിലയിലും അലമാര കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചത്. ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഇൻസ്പെക്ടർ എം.ടി.ജേക്കബിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147746/the-house-was-broken-into-in-broad-daylight-and-gold-and-money-were-stolen)