---
title: "തലശേരിയിൽ കവർച്ച ; വീട് കുത്തിത്തുറന്ന് 100 ദിർഹം മോഷ്ടിച്ചു"
english_title: "Robbery in Thalassery;The house was broken into and 100 dirhams were stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147893/robbery-in-thalasserythe-house-was-broken-into-and-100-dirhams-were-stolen"
published_at: "2023-09-21T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bd3c610281_download_(2).jpg"
keywords: []
---

# തലശേരിയിൽ കവർച്ച ; വീട് കുത്തിത്തുറന്ന് 100 ദിർഹം മോഷ്ടിച്ചു

> **Lead Summary:** **തലശേരി : **തലശേരിയിൽ കവർച്ച വീട് കുത്തിത്തുറന്ന് 100 ദിർഹം മോഷ്ടിച്ചു പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന ദിർഹം കവർന്നു. തിരുവങ്ങാട് മോറക്കുന്നിലെ സലീന ഹനീസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

**തലശേരി : **തലശേരിയിൽ കവർച്ച വീട് കുത്തിത്തുറന്ന് 100 ദിർഹം മോഷ്ടിച്ചു പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന ദിർഹം കവർന്നു. തിരുവങ്ങാട് മോറക്കുന്നിലെ സലീന ഹനീസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

രണ്ടായിരം രൂപ വില വരുന്ന നൂറ് ദുബായി ദിർഹമാണ് മോഷ്ടിച്ചത്.. 17ന് വൈകീട്ട് സലീനയും കുടുംബവും വീട് പൂട്ടി ചിറക്കര ടി.സി. മുക്കിലെ മാതാവിന്റെ വീട്ടിൽ പോയതായിരുന്നു. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നതായി മനസിലായത്.

വീട്ടിലെ മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെ ങ്കിലും വസ്ത്രങ്ങൾ ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലാണ്. തലശേരി സി.ഐ. അനിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147893/robbery-in-thalasserythe-house-was-broken-into-and-100-dirhams-were-stolen)