---
title: "#psc   |കോഴിക്കോട് പിഎസ്‍സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം "
english_title: "#Kozhikode #PSC# exam #centers #change"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/148513/kozhikode-psc-exam-centers-change"
published_at: "2023-09-23T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650efd0659dab_download_(2).jpg"
keywords: []
---

# #psc   |കോഴിക്കോട് പിഎസ്‍സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളതായി അറിയിച്ചിരിക്കുന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളതായി അറിയിച്ചിരിക്കുന്നത്.

കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്.

മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/148513/kozhikode-psc-exam-centers-change)