---
title: "#accident|  മട്ടന്നൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "A #pedestrian #died after being hit by a #bike in #Mattannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149022/a-pedestrian-died-after-being-hit-by-a-bike-in-mattannur"
published_at: "2023-09-26T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651265e46b0b6_download_(4).jpg"
keywords: []
---

# #accident|  മട്ടന്നൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** **മട്ടന്നൂർ:** മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ ആണ് മരണപ്പെട്ടത്.

## Article Content

**മട്ടന്നൂർ:** മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ. ഭാര്യ: കദീജ. മക്കൾ: റഫീഖ്, നൗഷാദ്, മുനീർ, ഹനീഫ, മുഹമ്മദ്, ശിഹാബ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149022/a-pedestrian-died-after-being-hit-by-a-bike-in-mattannur)