---
title: "#thalasseryrailway|  തലശ്ശേരി റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ മുന്നിൽ,  അവഗണനയിലും..; പൈതൃകനഗരിയിൽ നിർത്താത്തത് 21 ട്രെയിനുകൾ"
english_title: "#Thalassery #Railway #Station leads in#revenue, but# neglected..;21# trains do not stop at the #heritage city"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149129/thalassery-railway-station-leads-inrevenue-but-neglected21-trains-do-not-stop-at-the-heritage-city"
published_at: "2023-09-26T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512a03109253_Untitled-5_copy.jpg"
keywords: []
---

# #thalasseryrailway|  തലശ്ശേരി റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ മുന്നിൽ,  അവഗണനയിലും..; പൈതൃകനഗരിയിൽ നിർത്താത്തത് 21 ട്രെയിനുകൾ

> **Lead Summary:** **തലശ്ശേരി:** യാത്രക്കാരുടെ ബാഹുല്യത്തിലും, വരുമാനത്തിന്റെ വർധനവിലും, സ്ഥല സൗകര്യ ലഭ്യതയിലും മുൻപന്തിയിലെങ്കിലും, അവഗണനയിലും ഏറെ മുന്നിൽ നിൽക്കു കയാണ് തലശ്ശേരി റയിൽവേ സ്റ്റേഷൻ.

## Article Content

**തലശ്ശേരി:** യാത്രക്കാരുടെ ബാഹുല്യത്തിലും, വരുമാനത്തിന്റെ വർധനവിലും, സ്ഥല സൗകര്യ ലഭ്യതയിലും മുൻപന്തിയിലെങ്കിലും, അവഗണനയിലും ഏറെ മുന്നിൽ നിൽക്കു കയാണ് തലശ്ശേരി റയിൽവേ സ്റ്റേഷൻ.

35 കോടി വാർഷിക വരുമാനമുള്ള തലശ്ശേരി സ്റ്റേഷ നിൽ നിർത്താത്ത 2 ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിപ്പിക്കണമെന്ന ആവശ്യത്തിന് കരുത്തേറുകയാണ്. ചെന്നൈ - ദക്ഷിണ റയിൽവേ സോണിൽ കഴിഞ്ഞവർഷം 35 കോടി വരുമാനത്തോടെപ്പം 35 ആം സ്ഥാനത്തും, കേരളത്തിൽ പത്താം സ്ഥാത്തും, പാലക്കാട് റയിൽവേ ഡിവിഷനിൽ നാലാം സ്ഥാനത്തുമുള്ള തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിർത്താതെ കടന്ന് പോവുന്നത് പുതിയ വന്ദേ ഭാരത് ഉൾപ്പെടെ 21 ട്രെയിനുകളാണ്.

നൂറ്റാണ്ടുകൾ പിന്നിട്ട എ ക്ലാസ്സ് സ്റ്റേഷനും, ഇന്ത്യൻ റയിൽവേ ഭൂപടത്തിൽ വയനാട് ജില്ലയുടെ ആസ്ഥാനവുമായി അറിയപ്പെടുന്ന തലശ്ശേരി റയിൽവേ സ്റ്റേഷനിൽ ഈ 21 ട്രെയിനുകളും നിർത്തിയിരുന്നെങ്കിൽ, ഒരു പക്ഷേ, കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള അഞ്ച് സ്റ്റേഷനുകളിൽ ഒന്നായി തലശ്ശേരി മാറുമായിരുന്നു.

എന്നാൽ തലശ്ശേരി എന്ന പൈതൃക നഗരം ഒരു കാരണവശാലും ഇനി ഉയർന്ന് വരരുത് എന്ന നിർബ്ബന്ധ ബുദ്ധിയുള്ള ഒരുപറ്റം വ്യക്തി കളുടെ ചരട് വലികൾക്ക് അനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നാക്ഷേപം ഉയരുന്നുണ്ട്. അല്ലെങ്കിൽ കേന്ദ്രത്തിലും, കേരളത്തിലും ഭരണസിരാ കേന്ദ്രങ്ങളുടെ ചുക്കാൻ പിടിക്കുന്ന അതി പ്രഗത്ഭമായ ഒരു നേതൃനിര തന്നെയുള്ളപ്പോൾ, എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് സങ്കടം കലർന്ന അമർഷത്തോടെ തലശ്ശേരിക്കാർ ചോദിക്കുന്നത്.

കേന്ദ്ര സഹമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എൻ ഷംസീറും റയിൽവേ ആംനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസും ഒരുമിച്ച് ആവശ്യപ്പെട്ടാൽ, രണ്ട് വന്ദേഭാരത് ഉൾപ്പെടെ സ്റ്റോപ്പിലാതെ കടന്ന് പോവുന്ന 21 ട്രെയിനുകളും തലശ്ശേരിയിൽ നിർത്തേണ്ടതായി വരുമെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്.

ആദ്യ വന്ദേഭാരത് വന്നപ്പോൾ, വയനാട് ജില്ലയുടെ റയിൽവേ ആസ്ഥാനമെന്ന നിലയിൽ തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വടകര എം.പി.യായ കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് ഒറ്റപ്പെട്ട ശബ്ദം മാത്രമായി മാറുകയായിരുന്നു. ഇനിയെ ങ്കിലും രണ്ട് വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കൾ ഒരുമിക്കണം.

മറ്റ് സ്റ്റേഷനുകളിൽപോയി കഷ്ടപ്പെട്ട് ട്രെയിൻ കയറുന്നതിന് പകരം, സ്വന്തം നാട്ടിലെ സ്റ്റേഷനിൽ നിന്ന് യാത്രചെയ്യാനുള്ള സൗകര്യം ഭരണ കർത്താക്കൾ ഒരുക്കണമെന്ന് തലശ്ശേരി വികസന വേദി പ്രസിഡണ്ട് കെ വി.ഗോകുൽദാസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149129/thalassery-railway-station-leads-inrevenue-but-neglected21-trains-do-not-stop-at-the-heritage-city)