---
title: "#VandeBharat|  കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേ ഭാരത് തിരിച്ചെടുക്കുന്നു."
english_title: "#Kerala takes back the #second #Vande Bharat in #Orange."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149292/kerala-takes-back-the-second-vande-bharat-in-orange"
published_at: "2023-09-27T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513b901b4076_Untitled-3_copy.jpg"
keywords: []
---

# #VandeBharat|  കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേ ഭാരത് തിരിച്ചെടുക്കുന്നു.

> **Lead Summary:** ** **കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേ ഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർ വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നു നൽകുമെന്നാണ് വിവരം.

## Article Content

** **കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേ ഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർ വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നു നൽകുമെന്നാണ് വിവരം.

24-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് വണ്ടികളിൽ കേരളത്തിലെ രണ്ടാം വന്ദേ ഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ 68 വന്ദേ ഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്.

തിങ്കളാഴ്ച രാത്രി ചെന്നൈ ബേസിൻ ബ്രിഡ്ജിൽ നിന്ന് നീലയും വെള്ളയും കലർന്ന വണ്ടി തിരുവനന്തപുരത്തെത്തി. എന്നാൽ ഓറഞ്ച് നിറമുള്ള വണ്ടിക്ക് പകരമാണിതെന്ന് റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149292/kerala-takes-back-the-second-vande-bharat-in-orange)