---
title: "#arrest|  ചെറുപുഴ പാടിയോട്ടുചാലിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ചന്ദനത്തടിയുമായി രണ്ടുപേർ പിടിയിൽ"
english_title: "Two persons were caught with sandalwood while transporting in an autorickshaw on Cherupuzha Pathyotuchali"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149743/two-persons-were-caught-with-sandalwood-while-transporting-in-an-autorickshaw-on-cherupuzha-pathyotuchali"
published_at: "2023-09-29T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651673a4654aa_Untitled-6_copy.jpg"
keywords: []
---

# #arrest|  ചെറുപുഴ പാടിയോട്ടുചാലിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ചന്ദനത്തടിയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **ചെറുപുഴ: **പാടിയോട്ടുചാൽ പൊന്നംവയലിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13.9 കിലോ ചന്ദനത്തടിയുമായി രണ്ടുപേരെ തളിപ്പറമ്പ് വനംവകുപ്പ് അധികൃതർ പിടികൂടി.രണ്ടുപേർ രക്ഷപെട്ടു. പൊന്നംവയൽ സ്വദേശി പി ജയനാരായണൻ, പെരിങ്ങാല സ്വദേശി ഇ ജെ സണ്ണി പൗലോസ് എന്നിവരെയാണ് തളിപ്പറമ്പ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പി രതീശനും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**ചെറുപുഴ: **പാടിയോട്ടുചാൽ പൊന്നംവയലിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13.9 കിലോ ചന്ദനത്തടിയുമായി രണ്ടുപേരെ തളിപ്പറമ്പ് വനംവകുപ്പ് അധികൃതർ പിടികൂടി.രണ്ടുപേർ രക്ഷപെട്ടു. പൊന്നംവയൽ സ്വദേശി പി ജയനാരായണൻ, പെരിങ്ങാല സ്വദേശി ഇ ജെ സണ്ണി പൗലോസ് എന്നിവരെയാണ് തളിപ്പറമ്പ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പി രതീശനും സംഘവും അറസ്റ്റ് ചെയ്തത്.

കൂടെയുണ്ടായിരുന്ന ഷൈജൻ, ശ്രീജിത്ത്‌ എന്നിവർ ഓടി രക്ഷപെട്ടു. മുൻപ് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ ചന്ദനത്തടി വിലയ്ക്ക് വാങ്ങാൻ പ്രതികൾ നാലുപേരും പോയെങ്കിലും മരം വിൽക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ തിരിച്ചു പോയി. പിന്നീട് വീണ്ടും വന്ന് തങ്ങൾക്ക് വേറെ സ്ഥലത്ത് നിന്നും ചന്ദനം ലഭിച്ചിട്ടുണ്ടെന്നും ഇത് കൂടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും വീട്ടുകാരൻ വഴങ്ങിയില്ല.

എന്നാൽ വീട്ടുടമ അറിയാതെ പ്രതികൾ നാലുപേരും ചേർന്ന് മരം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടമയുടെ ശ്രദ്ധയിൽപെട്ടതോടെ ഓട്ടോറിക്ഷയിൽ കയറി രക്ഷപെട്ടു. ഉടൻ വീട്ടുടമ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. പത്ത് കഷ്ണങ്ങളിലായി 13.9 കിലോഗ്രാം ചന്ദനത്തടിയാണ് ഉണ്ടായത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻറ് ചെയ്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149743/two-persons-were-caught-with-sandalwood-while-transporting-in-an-autorickshaw-on-cherupuzha-pathyotuchali)