---
title: "#Wildboar  |കാട്ടുപന്നി ശല്യം രൂക്ഷം ;  നാദാപുരത്ത് കാട്ടുപന്നി ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ തലശേരിയിലെ  വ്യാപാരിക്ക്  പരിക്ക്."
english_title: "#Wild boar #nuisance is#severe;A #businessman from #Thalassery was# injured after being hit by a #wild boar in #Nadapuram."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149795/wild-boar-nuisance-is-severea-businessman-from-thalassery-was-injured-after-being-hit-by-a-wild-boar-in-nadapuram"
published_at: "2023-09-29T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65169bbbb739c_wild-bore.1683550950.jpg"
keywords: []
---

# #Wildboar  |കാട്ടുപന്നി ശല്യം രൂക്ഷം ;  നാദാപുരത്ത് കാട്ടുപന്നി ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ തലശേരിയിലെ  വ്യാപാരിക്ക്  പരിക്ക്.

> **Lead Summary:** ***തലശേരി:*** ആവോലം -കല്ലാച്ചി റോഡില്‍ കാട്ടുപന്നി ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ വ്യാപാരിക്ക് പരിക്കേറ്റു. തലശേരി പുന്നാല്‍ സ്വദേശി ബഷീറിനാണ് പരിക്കേറ്റത്. നാദാപുരം ആവോലം പുഷ്പ ഗ്യാസ് ഏജൻസിക്ക് സമീപമാണ് സംഭവം ഉണ്ടായത് .

## Article Content

***തലശേരി:*** ആവോലം -കല്ലാച്ചി റോഡില്‍ കാട്ടുപന്നി ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ വ്യാപാരിക്ക് പരിക്കേറ്റു. തലശേരി പുന്നാല്‍ സ്വദേശി ബഷീറിനാണ് പരിക്കേറ്റത്. നാദാപുരം ആവോലം പുഷ്പ ഗ്യാസ് ഏജൻസിക്ക് സമീപമാണ് സംഭവം ഉണ്ടായത് .

തലശ്ശേരി ഭാഗത്ത് നിന്ന് ചേലക്കാട്ടുള്ള കടയിലേക്ക് യാത്ര ചെയ്യവേ റോഡിന് കുറുകെ ഓടിയ കൂറ്റൻ പന്നി സ്കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടുപന്നി പിന്നീട് സമീപത്തെ പറമ്പിലേക്ക് ഓടി മറയുകയാ യിരുന്നു.

റോഡിലേക്ക് തെറിച്ച്‌ വീണ് കാലിനും കൈക്കും പരിക്കേറ്റ ബഷീറിനെ നാട്ടുകാര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ തലക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

പന്നിയുടെ ഇടിയേറ്റ് വണ്ടിയുടെ മുൻഭാഗം തകര്‍ന്ന നിലയിലാണ്. ഈ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൂടാതെ ആക്രമണത്തില്‍ വാഹന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149795/wild-boar-nuisance-is-severea-businessman-from-thalassery-was-injured-after-being-hit-by-a-wild-boar-in-nadapuram)