---
title: "#thalassery|  തലശേരിയിൽ ഒരു കോടി എഴുപത്തിയഞ്ചു ലക്ഷത്തിൻ്റെ  കുഴൽപ്പണ വേട്ടയിലേക്ക് നയിച്ചത് എസ്.ഐ   ദീപ്തിക്ക് തോന്നിയ ചെറിയ സംശയം "
english_title: "#S.I. Deepti's #slight #suspicion led to the #hunt for one #crore seventy-five lakhs of #money in #Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149887/si-deeptis-slight-suspicion-led-to-the-hunt-for-one-crore-seventy-five-lakhs-of-money-in-thalassery"
published_at: "2023-09-29T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516f1e93bc02_c6509769-d453-410a-97d7-d20233066e6d.jpg"
keywords: []
---

# #thalassery|  തലശേരിയിൽ ഒരു കോടി എഴുപത്തിയഞ്ചു ലക്ഷത്തിൻ്റെ  കുഴൽപ്പണ വേട്ടയിലേക്ക് നയിച്ചത് എസ്.ഐ   ദീപ്തിക്ക് തോന്നിയ ചെറിയ സംശയം 

> **Lead Summary:** **തലശേരി: **തലശേരിയിൽ ഒരു കോടി എഴുപത്തിയഞ്ചു ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ടയിലേക്ക് നയിച്ചത് എസ്.ഐ ദീപ്തിക്ക് തോന്നിയ ചെറിയ സംശയം കഴിഞ്ഞ ദിവസം രാത്രിയിലാണ് എസ്.ഐ ദീപ്തിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരത്തിൽ വാഹന പരിശോധന നടന്നത്. വാഹന പരിശോധനക്കിടെ കാറിൽ കടന്നു പോവുകയായിരുന്ന മാഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ ലക്ഷ്മണനെ പൊലീസ് തടയുകയായിരുന്നു.

## Article Content

**തലശേരി: **തലശേരിയിൽ ഒരു കോടി എഴുപത്തിയഞ്ചു ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ടയിലേക്ക് നയിച്ചത് എസ്.ഐ ദീപ്തിക്ക് തോന്നിയ ചെറിയ സംശയം കഴിഞ്ഞ ദിവസം രാത്രിയിലാണ് എസ്.ഐ ദീപ്തിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരത്തിൽ വാഹന പരിശോധന നടന്നത്. വാഹന പരിശോധനക്കിടെ കാറിൽ കടന്നു പോവുകയായിരുന്ന മാഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ ലക്ഷ്മണനെ പൊലീസ് തടയുകയായിരുന്നു.

വിവരങ്ങൾ ചോദിച്ചപ്പോൾ അസ്വാഭാവികമായ ലഭിച്ച മറുപടികളിൽ സംശയം തോന്നിയാണ് എസ്.ഐ വി.വി ദീപ്തി കാറടക്കം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംശയത്തിൻ്റെ പേരിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തത് പലരുടെയും നീരസത്തിനും ഇടയാക്കിയിരുന്നത്രെ. എന്നാൽ കൃത്യനിർവഹണത്തിൽ കണിശക്കാരിയായ ദീപ്തി അതൊന്നും ചെവിക്കൊണ്ടില്ല.

വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത കാർ തൊട്ടടുത്ത വർക്ക് ഷോപ്പിൽ എത്തിച്ച് പരിചയസമ്പന്നനായ മെക്കാനിക്കിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് പൊലീസുകാരും ഞെട്ടിയത്.

രഹസ്യമായുണ്ടാക്കിയ അറയിൽ നിന്ന് ഒന്നേ മുക്കാൽ ക്കോടി രൂപയാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ഒരാഴ്ചയായി തലശ്ശേരിയിൽ ഉണ്ടെന്നും ബന്ധുവിനെ കാണാൻ എത്തിയതാണെന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. എസ്.ഐ ദീപ്തിയെ സി.ഐ അനിൽ അടക്കമുള്ള മേൽ ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. കണ്ണൂരിൽ നിന്നും ഒരാഴ്ചമുമ്പാണ് ദീപ്തി തലശേരി സ്റ്റേഷനിൽ ചുമതലയേറ്റത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149887/si-deeptis-slight-suspicion-led-to-the-hunt-for-one-crore-seventy-five-lakhs-of-money-in-thalassery)