---
title: "#accident|  വടക്കുമ്പാട്ടെ ടിപ്പർ അപകടം ; ചായക്കട തകർന്നു,  ഒരാൾക്ക് പരിക്ക് "
english_title: "#Tipper #accident in the #north;The tea stall# collapsed, one #injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150011/tipper-accident-in-the-norththe-tea-stall-collapsed-one-injured"
published_at: "2023-09-30T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517cde6f3518_Untitled-2_copy.jpg"
keywords: []
---

# #accident|  വടക്കുമ്പാട്ടെ ടിപ്പർ അപകടം ; ചായക്കട തകർന്നു,  ഒരാൾക്ക് പരിക്ക് 

> **Lead Summary:** ത**ലശ്ശേരി :** മണൽ കയറ്റി ഓടിയ ടിപ്പർ ലോറി മഴയിൽ തെന്നി റോഡരികിലെ തിരക്കേറിയ ചായക്കടയിൽ ഇടിച്ചു കയറിയ അപകടത്തിൽ ചായക്കടയുടെ മുൻ വശത്തെ ഓടിട്ട ഞാലി പൂർണമായും തകർന്നു.

## Article Content

ത**ലശ്ശേരി :** മണൽ കയറ്റി ഓടിയ ടിപ്പർ ലോറി മഴയിൽ തെന്നി റോഡരികിലെ തിരക്കേറിയ ചായക്കടയിൽ ഇടിച്ചു കയറിയ അപകടത്തിൽ ചായക്കടയുടെ മുൻ വശത്തെ ഓടിട്ട ഞാലി പൂർണമായും തകർന്നു.

കടയിൽചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു. വടക്കുമ്പാട് പോസ്റ്റാഫീസിന് സമീപമാണ് അപകടം. ഷാജിത്തിന്റെ കടയാണ് ഭാഗികമായി തകർന്നത്.

കൊളശ്ശേരി ഭാഗത്തു നിന്നും മണൽ കയറ്റി പിണറായി ഭാഗത്തേക്ക് പോവുന്നതിനിടയിലാണ് മഴയിൽ റോഡിൽ നിന്നും തെന്നി നിയന്ത്രണം വിട്ട കെ.എൽ. 18 ഇ. 9539 ടിപ്പർ ചായക്കടയിലേക്ക് പാഞ്ഞുകയറിയത്. കടയുടമ ഷാജിത്ത് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അകത്ത് ചായ കുടിച്ചു കൊണ്ടിരുന്ന നൗഫലിന് മാറാനായില്ല.

തകർന്ന ഞാലിയുടെ ഓട് ഇളകി വീണ് നൌഫലിന്റെ കൈക്ക് നിസാര പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ നേടി. വിവരമറിഞ്ഞ് ധർമടം പോലീസ് സ്ഥലത്തെത്തി. ഏറെ നേരത്തിന് ശേഷം ക്രെയിൻ എത്തിച്ച് കെട്ടിവലിച്ചു ലോറി മാറ്റി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150011/tipper-accident-in-the-norththe-tea-stall-collapsed-one-injured)