---
title: "#Aralam Farm | ആറളം ഫാമില്‍ ആനമതില്‍ നിര്‍മാണോദ്ഘാടനം നടത്തി"
english_title: "#Construction of# elephant wall was# inaugurated at# Aralam Farm"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150025/construction-of-elephant-wall-was-inaugurated-at-aralam-farm"
published_at: "2023-09-30T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517da22ce011_Untitled-1_copy.jpg"
keywords: []
---

# #Aralam Farm | ആറളം ഫാമില്‍ ആനമതില്‍ നിര്‍മാണോദ്ഘാടനം നടത്തി

> **Lead Summary:** **ആറളം: **ഫാമില്‍ കാട്ടാനശല്യം തടയുന്നതിനുള്ള ആനപ്രതിരോധ മതില്‍ നിര്‍മാണോദ്ഘാടനം വളയഞ്ചാലില്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.വിവിധ പദ്ധതികളുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

## Article Content

**ആറളം: **ഫാമില്‍ കാട്ടാനശല്യം തടയുന്നതിനുള്ള ആനപ്രതിരോധ മതില്‍ നിര്‍മാണോദ്ഘാടനം വളയഞ്ചാലില്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.വിവിധ പദ്ധതികളുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.വി ശിവദാസന്‍ എം.പി, പി സന്തോഷ് കുമാര്‍ എം.പി., സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി. പി ഡബ്യു ഡി നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നേരത്തെ 10 കിലോമീറ്റര്‍ ദൂരത്ത് ആന മതില്‍ നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ആദിവാസി പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിരിടുന്ന വളയംചാല്‍ മുതല്‍ പൊട്ടിച്ചിറപാറ വരെയുള്ള 10.5 കിലോമീറ്റര്‍ ദൂരത്ത് മതില്‍ കെട്ടാനായിരുന്നു ബാക്കിയുണ്ടായിരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ ആറളത്ത് മന്ത്രിതല യോഗം ചേര്‍ന്നാണ് മതില്‍ നിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് 53,23,40,000 രൂപയുടെ ഭരണാനുമതി നല്‍കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150025/construction-of-elephant-wall-was-inaugurated-at-aralam-farm)