---
title: "#Trafficcontrol|  ശ്രദ്ധിക്കുക ; തലശ്ശേരിയിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം "
english_title: "pay attention ;Traffic control in Thalassery from noon tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150073/pay-attention-traffic-control-in-thalassery-from-noon-tomorrow"
published_at: "2023-09-30T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651801843b45a_Untitled-5_copy.jpg"
keywords: []
---

# #Trafficcontrol|  ശ്രദ്ധിക്കുക ; തലശ്ശേരിയിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.

## Article Content

**തലശ്ശേരി: **തലശ്ശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.

വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും വഴി മാറി  കൂത്തുപറമ്പ് - പൂക്കോട് - പാനൂർ വഴി - കുഞ്ഞിപള്ളിയിലേക്കും, തിരിച്ച് കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി മോന്താൽ പാനൂർ - പൂക്കോട് വഴി ചാലയിലേക്കും തിരിച്ചു വിടേണ്ടതാണ്.

കണ്ണൂർ ഭാഗത്തു നിന്നു വരുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും വീനസ് ജംഗ്ഷൻ, കുയ്യാലി, സംഗമം ജംഗ്ഷൻ, എൻ സി സി റോഡ് വഴി പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരണമെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150073/pay-attention-traffic-control-in-thalassery-from-noon-tomorrow)