---
title: "തലശ്ശേരിയിൽ യുവ വ്യവസായിയെ വധിക്കാൻ ശ്രമിച്ച സംഭവം; യുവാവിനെതിരെ പോലീസ് കേസെടുത്തു"
english_title: "The incident of attempted murder of a young businessman in Thalassery;The police registered a case against the youth"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150305/the-incident-of-attempted-murder-of-a-young-businessman-in-thalasserythe-police-registered-a-case-against-the-youth"
published_at: "2023-10-01T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65196b9036c78_download_(4).jpg"
keywords: []
---

# തലശ്ശേരിയിൽ യുവ വ്യവസായിയെ വധിക്കാൻ ശ്രമിച്ച സംഭവം; യുവാവിനെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിൽ യുവ വ്യവസായിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറക്കര സ്വദേശി അക്തറിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ലീഗ് നേതാവും തലശ്ശേരി മാർക്കറ്റിലെ മത്സ്യ കച്ചവടക്കാരനുമായ പി.പി.എം.റിയാസിനെതിരെ തലശ്ശേരി ടൗൺ പോലീസ് കേസെടുത്തു.

## Article Content

**തലശ്ശേരി: **തലശ്ശേരിയിൽ യുവ വ്യവസായിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറക്കര സ്വദേശി അക്തറിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ലീഗ് നേതാവും തലശ്ശേരി മാർക്കറ്റിലെ മത്സ്യ കച്ചവടക്കാരനുമായ പി.പി.എം.റിയാസിനെതിരെ തലശ്ശേരി ടൗൺ പോലീസ് കേസെടുത്തു.

സെപ്റ്റംബർ 21 ന് രാത്രി 11.30 മണിയോടെ KL 58 AG 8002 കാറിലെത്തിയ പി.പി.എം.റിയാസിൻ്റെ നേതൃത്വത്തിലെത്തിയ സംഘം അക്തറെ വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. അതിനിടെ പി.പി.എം.റിയാസിൻ്റെ അനധികൃത സ്വത്ത് വിവരങ്ങളെ പറ്റി കേന്ദ്ര ഏജൻസികളും കേരള പോലീസിൻ്റെ രഹസ്യന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.

ഒരു വർഷം മുൻപ് മീൻ വണ്ടിയിൽ കുഴപ്പണം കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇയാളുടെ സന്തത സഹചാരി ചിറക്കര സ്വദേശി തലശ്ശേരിയിൽ അനധികൃത ചിട്ടി നടത്തുന്ന തെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150305/the-incident-of-attempted-murder-of-a-young-businessman-in-thalasserythe-police-registered-a-case-against-the-youth)