---
title: "# cameras |  സംസ്ഥാനത്ത് ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി"
english_title: "The# deadline for# installing #cameras in buses has been #extended in the #state"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150426/the-deadline-for-installing-cameras-in-buses-has-been-extended-in-the-state"
published_at: "2023-10-02T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a4e4506aa4_Untitled-3_copy.jpg"
keywords: []
---

# # cameras |  സംസ്ഥാനത്ത് ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി

> **Lead Summary:** **കണ്ണൂർ : ** സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെ എസ് ആർ ടി സിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

## Article Content

**കണ്ണൂർ : ** സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെ എസ് ആർ ടി സിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെ ആയിരുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150426/the-deadline-for-installing-cameras-in-buses-has-been-extended-in-the-state)