---
title: "#SportsFair|  ചൊക്ലി ഉപജില്ലാ കായിക മേളക്ക്  തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായി ; പങ്കെടുക്കുന്നത് 76 വിദ്യാലയങ്ങൾ"
english_title: "Chokli Upazila Sports Fair started at Thalassery Municipal Stadium;76 schools are participating"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150520/chokli-upazila-sports-fair-started-at-thalassery-municipal-stadium76-schools-are-participating"
published_at: "2023-10-02T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a9a514e5b9_Untitled-6_copy.jpg"
keywords: []
---

# #SportsFair|  ചൊക്ലി ഉപജില്ലാ കായിക മേളക്ക്  തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായി ; പങ്കെടുക്കുന്നത് 76 വിദ്യാലയങ്ങൾ

> **Lead Summary:** **ചൊക്ലി: ** ചൊക്ലി ഉപജില്ലാ കായിക മേളക്ക് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായി ; പങ്കെടുക്കുന്നത് 76 വിദ്യാലയങ്ങൾ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ഉദ്ഘാടനം ചെയ്യും.

## Article Content

**ചൊക്ലി: ** ചൊക്ലി ഉപജില്ലാ കായിക മേളക്ക് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായി ; പങ്കെടുക്കുന്നത് 76 വിദ്യാലയങ്ങൾ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ഉദ്ഘാടനം ചെയ്യും.

76 വിദ്യാലയങ്ങളിൽ നിന്നായി 1690 വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. മഴ മാറി നിന്നതോടെ സമയബന്ധിതമായി ഒന്നാം ദിവസത്തെ മേള പൂർത്തിയാക്കാനായി.

ഓട്ടം, ഷോട്ട് പുട്ട്, ലോംഗ്ജംപ് ഹൈജംപ് എന്നിവ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ മേളയുടെ ഔപചാരിക ഉദ്ഘാടനം തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി നിർവഹിക്കും. ചൊക്ലി എ.ഇ.ഒ വി.കെ സുധി അധ്യക്ഷത വഹിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ഉദ്ഘാടനം ചെയ്യും. ചൊക്ലി എഇഒ വി.കെ സുധി ഉപഹാര സമർപ്പണം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150520/chokli-upazila-sports-fair-started-at-thalassery-municipal-stadium76-schools-are-participating)