---
title: "#SportsFair |  ചൊക്ലി ഉപജില്ലാ കായിക മേളക്ക് ഔപചാരിക തുടക്കം ; തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ഉദ്‌ഘാടനം ചെയ്തു."
english_title: "#Chokli Upazila #Sports Fair #officially begins#Thalassery #Municipal #Chairperson KM Jamuna Rani# inaugurated the event."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150698/chokli-upazila-sports-fair-officially-beginsthalassery-municipal-chairperson-km-jamuna-rani-inaugurated-the-event"
published_at: "2023-10-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bb14acd816_Untitled-3_copy.jpg"
keywords: []
---

# #SportsFair |  ചൊക്ലി ഉപജില്ലാ കായിക മേളക്ക് ഔപചാരിക തുടക്കം ; തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ഉദ്‌ഘാടനം ചെയ്തു.

> **Lead Summary:** **തലശേരി : **ചൊക്ലി ഉപജില്ലാ കായിക മേളക്ക് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ ഔപചാരിക തുടക്കം. തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശേരി : **ചൊക്ലി ഉപജില്ലാ കായിക മേളക്ക് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ ഔപചാരിക തുടക്കം. തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

76 വിദ്യാലയങ്ങളിൽ നിന്നായി 1690 വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. മഴ മാറി നിന്നതോടെ സമയബന്ധിതമായി മേള പൂർത്തിയാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. .

ഓട്ടം, ഷോട്ട് പുട്ട്, ലോംഗ്ജംപ് ഹൈജംപ് എന്നീ ഇനങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.

ചൊക്ലി എ.ഇ.ഒ വി.കെ സുധി അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ.രമേശൻ, ചൊക്ലി യു.പി സ്കൂൾ പിടിഎ പ്രസി. കെ. നജീർ എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി പി.പി ഉദയകുമാർ സ്വാഗതവും, കെ.പി വത്സൻ നന്ദിയും പറഞ്ഞു. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ഉദ്ഘാടനം ചെയ്യും. ചൊക്ലി എഇഒ വി.കെ സുധി ഉപഹാര സമർപ്പണം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150698/chokli-upazila-sports-fair-officially-beginsthalassery-municipal-chairperson-km-jamuna-rani-inaugurated-the-event)